Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNews17-ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെ...

17-ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെ നാളെ മുതൽ ; 52 രാജ്യങ്ങളിൽനിന്നുള്ള 331 സിനിമകൾ

തിരുവനന്തപുരം : കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2025 ആഗസ്റ്റ് 22 മുതൽ 27 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി സംഘടിപ്പിക്കുന്ന 17-ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെയിൽ 331 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ആറു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ 29 വിഭാഗങ്ങളിലായി 52 രാജ്യങ്ങളിൽനിന്നുള്ള ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളുമാണ് പ്രദർശിപ്പിക്കുന്നത്.

ആഗസ്റ്റ് 22 വെള്ളിയാഴ്ച രാവിലെ 9.15 മുതൽ പ്രദർശനം ആരംഭിക്കും. കൈരളി തിയേറ്ററിൽ വൈകിട്ട് ആറു മണിക്ക് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ മേളയുടെ ഉദ്ഘാടനം നിർവഹിക്കും. മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിക്കും. ചടങ്ങിനുശേഷം ഉദ്ഘാടനചിത്രമായ ‘ഫ്രം ഗ്രൗണ്ട് സീറോ’ പ്രദർശിപ്പിക്കും.

ഡെലിഗേറ്റ് പാസിന്റെ വിതരണം വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണി മുതൽ ആരംഭിക്കും. മൽസര വിഭാഗത്തിലെ ഡോക്യുമെന്ററികൾ, ഹ്രസ്വചിത്രങ്ങൾ, അനിമേഷൻ, മ്യൂസിക് വീഡിയോ, ക്യാമ്പസ് ഫിലിം, ഫോക്കസ് ഷോർട്ട് ഡോക്യുമെന്ററി, ഫോക്കസ് ലോംഗ് ഡോക്യുമെന്ററി, ഫോക്കസ് ഷോർട്ട് ഫിക്ഷൻ, ഇന്റർനാഷണൽ ഫിലിംസ്, ഫെസ്റ്റിവൽ വിന്നേഴ്സ്, ജൂറി ഫിലിംസ് തുടങ്ങിയ വിഭാഗങ്ങളിലായാണ് പ്രദർശനം.

ഡോക്യുമെന്ററി രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് രാകേഷ് ശർമ്മയ്ക്ക് സമ്മാനിക്കും. രണ്ടു ലക്ഷം രൂപയും ശിൽപ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. രാകേഷ് ശർമ്മയുടെ നാല് ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും.സമീപകാലത്ത് അന്തരിച്ച ശ്യാംബെനഗൽ, ഷാജി എൻ. കരുൺ, സുലൈമാൻ സിസെ, തപൻകുമാർ ബോസ്, തരുൺ ഭാർട്ടിയ, പി.ജയചന്ദ്രൻ, ആർ.എസ് പ്രദീപ് എന്നിവർക്ക് ആദരാഞ്ജലിയർപ്പിക്കുന്ന ഹോമേജ് വിഭാഗവും മേളയിൽ ഉണ്ടായിരിക്കും.

ആഗസ്റ്റ് 27 ബുധനാഴ്ച വൈകിട്ട് ആറു മണിക്ക് കൈരളി തിയേറ്ററിൽ നടക്കുന്ന സമാപനച്ചടങ്ങിൽ മൽസരവിഭാഗത്തിലെ ചിത്രങ്ങൾക്കുള്ള പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കും. മികച്ച ലോംഗ് ഡോക്യുമെന്ററിക്ക് രണ്ടു ലക്ഷം രൂപയും ഷോർട്ട് ഡോക്യുമെന്ററിക്ക് ഒരു ലക്ഷം രൂപയുമാണ് സമ്മാനത്തുക. മികച്ച ഹ്രസ്വചിത്രത്തിന് രണ്ടു ലക്ഷം രൂപയും മികച്ച രണ്ടാമത്തെ ചിത്രത്തിന് ഒരു ലക്ഷം രൂപയും ലഭിക്കും. കേരളത്തിൽ നിർമ്മിച്ച മികച്ച ക്യാമ്പസ് ചിത്രത്തിന് 50,000 രൂപയാണ് പുരസ്‌കാരത്തുക.

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സഞ്ജയ് മൽഹോത്ര റിസര്‍വ് ബാങ്കിന്‍റെ പുതിയ ഗവര്‍ണര്‍

ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ഗവർണറായി റവന്യൂ സെക്രട്ടറി സഞ്ജയ് മൽഹോത്രയെ നിയമിക്കും .ഡിസംബർ 11 മുതൽ മൂന്ന് വർഷത്തേക്കാണ് നിയമനം. നിലവിലെ ​ഗവർണർ ശക്തികാന്ത ദാസിന്റെ കാലാവധി നാളെ...

കരിയർ ഗൈഡൻസ് സെമിനാർ ഉദ്ഘാടനവും മെറിറ്റ് അവാർഡ് ദാനവും

തിരുവല്ല : എസ്.എൻ.ഡി.പിയോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ കരിയർ ഗൈഡൻസ് സെമിനാർ ഉദ്ഘാടനവും മെറിറ്റ് അവാർഡ് ദാനവും അഡ്വ.മാത്യു ടി.തോമസ് എം.എൽ.എ. നിർവ്വഹിച്ചു. ശാഖാ ഭാരവാഹികളുടെ നേതൃത്വ സംഗമം യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ...
- Advertisment -

Most Popular

- Advertisement -