നിയാമി : ആഫ്രിക്കൻ രാജ്യമായ നൈജറില്‍ ഭീകരാക്രമണത്തെ തുടര്‍ന്ന് രണ്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി ഇന്ത്യൻ എംബസി . മറ്റൊരാളെ തട്ടിക്കൊണ്ടു പോയതായും എംബസി അറിയിച്ചു. ജൂലൈ 15 ന് നടന്ന ഭീകരാക്രമണത്തിലാണ് രണ്ട് പേര്‍ കൊല്ലപ്പെട്ടത്. തട്ടിക്കൊണ്ടു പോയയാളെ സുരക്ഷിതമായി മോചിപ്പിക്കുന്നതിനായുള്ള ശ്രമങ്ങൾ നടക്കുന്നു .നൈജറിലെ ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യൻ എംബസി നിർദേശിച്ചു .