Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsAdoorവിവാഹ വാഗ്ദാനം...

വിവാഹ വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 21 വർഷം കഠിന തടവ്

അടൂർ: പതിനഞ്ചുകാരിയെ വിവാഹ വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 21 വർഷം കഠിന തടവും 1.75 ലക്ഷം രൂപ പിഴയും വിധിച്ചു. കന്യാകുമാരി വിളവൻ കോട് അടയ്ക്കാക്കുഴിയിൽ അനീഷ് രാജേന്ദ്രനെ (ഗോകുൽ-31) ആണ് അടൂർ പോക്സോ കോടതി ശിക്ഷിച്ചത്.

പെൺകുട്ടിയുടെ നഗ്ന വീഡിയോകളും ചിത്രങ്ങളും പകർത്തിയാണ് ലൈംഗികമായി പീഡിപ്പിച്ചത്. അടൂർ പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും തുക അടയ്ക്കാത്ത പക്ഷം 21 മാസം കൂടി അധിക തടവ് ശിക്ഷ അനുഭവിക്കണമെന്നും അടൂർ അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ഡോണി തോമസ് പുറപ്പെടുവിച്ച വിധിയിൽ പറയുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.പി. സ്മിത ജോൺ ഹാജരായി

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പത്തനംതിട്ട- മലനട: കെ എസ് ആർ ടി സി സർവീസ് ആരംഭിച്ചു

പത്തനംതിട്ട: പത്തനംതിട്ടയിൽ നിന്ന്  കൊല്ലം ജില്ലയിലെ മലനടയിലേക്ക് കെ എസ് ആർ ടി സി  ഓർഡിനറി സർവീസിന് തുടങ്ങി. പത്തനംതിട്ടയിൽ നിന്ന് ദിവസവും പകൽ 3.10-നാണ് മലനടയിലേക്ക് സർവീസ്. അടൂർ, മലനട വഴി...

എംഡിഎംഎ വാങ്ങാൻ പണം ചോദിച്ച് മാതാപിതാക്കളെ ആക്രമിച്ചു : നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി

മലപ്പുറം : എംഡിഎംഎ വാങ്ങാൻ പണം നൽകാത്തതിൽ മാതാപിതാക്കളെ ആക്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. മലപ്പുറം താനൂരിലാണ് സംഭവം. കൂലിപ്പണിക്കാരനായ യുവാവ് ലഹരിക്ക് അടിമയാണ്. ലഹരി വാങ്ങാനുള്ള പണം യുവാവ്...
- Advertisment -

Most Popular

- Advertisement -