തിരുവല്ല: കുറ്റൂർ തെങ്ങേലി ശ്രീ കൈലാസനാഥ ഉമാമഹേശ്വര ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവും 24- മത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞവും പൊങ്കാലയും മെയ് 18 വരെ നടക്കും. ക്ഷേത്രം തന്ത്രി കുഴിക്കാട്ട് ഇല്ലത്ത് അക്കിരമൺ കാളിദാസ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ ക്ഷേത്രം മേൽശാന്തി വിഷ്ണു വി പെരിയമന പൊങ്കാല അടുപ്പിൽ ഭദ്രദിപം തെളിയിച്ചു.
പ്രസിഡൻ്റ് വി എസ് രവീന്ദ്രൻ പിള്ള, സെക്രട്ടറി രാജീവ് കുമാർ, പ്രോഗ്രാം കോർഡിനേറ്റർമാരായ രാജൻ പിള്ള, ഗിരിഷ് കുമാർ, രാധാകൃഷ്ണപിള്ള എന്നിവർ നേതൃത്വം നൽകി