Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsകഞ്ചാവ് കേസിൽ...

കഞ്ചാവ് കേസിൽ പ്രതിയായ യുവതിയുടെ പക്കൽ നിന്ന് 25 ഗ്രാം കഞ്ചാവ് പിടികൂടി

പത്തനംതിട്ട : വിൽപ്പനയ്ക്കായി സൂക്ഷിച്ച 25 ഗ്രാം കഞ്ചാവുമായി യുവതിയെ വെച്ചൂച്ചിറ പോലീസ് പിടികൂടി. വെച്ചൂച്ചിറ തോമ്പികണ്ടം മേനക്കേട്മുക്ക്  തടിയിൽ വീട്ടിൽ ബിന്ദു ( ബെറ്റി -42) വിനെയാണ് അറസ്റ്റ് ചെയ്തത്. 

വീട് കേന്ദ്രികരിച്ച് ഇവർ കഞ്ചാവ് വില്പന നാളുകളായി നടത്തി വന്നിരുന്നതായി പരാതി ലഭിച്ചതിനെ തുടർന്ന് ഇന്ന് വൈകിട്ട് 7 ന് വീട്ടിൽ നിന്നുമാണ്  കഞ്ചാവ് പിടിച്ചത്. പോലീസ് സ്റ്റേഷനിൽ ഹാജരാക്കി തുടർ നടപടികൾക്ക് ശേഷം ബിന്ദുവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

വെച്ചൂച്ചിറ പോലീസ് ഇൻസ്‌പെക്ടർ എം ആർ സുരേഷിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ എ എസ് ഐ അൻസാരി, എസ് സി പി ഓ ശ്യാം മോഹൻ , സി പി ഓമാരായ അഞ്ജന, അനുകൃഷ്ണൻ, ഷീൻരാജ് എന്നിവർ പങ്കെടുത്തു.
     
2021 ൽ റാന്നി എക്സൈസ് രജിസ്റ്റർ ചെയ്ത കഞ്ചാവ് കേസിൽ പ്രതിയാണ് ബിന്ദു. പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു ഇവർ. ദൂരസ്ഥലങ്ങളിൽ നിന്നുൾപ്പെടെ വാഹനങ്ങളിലും മറ്റും വിദ്യാർത്ഥികൾ ഉൾപ്പെടെ ആവശ്യക്കാരെത്തുന്നതായും പറയുന്നു. മുമ്പ് പോലീസ് പരിശോധനക്കെത്തിയപ്പോൾ വളർത്തുനായയെ അഴിച്ചുവിട്ട് കടിപ്പിക്കാനും ശ്രമമുണ്ടായി.
     
പോലീസിനെ കണ്ടപ്പോൾ വീടിനുള്ളിലേക്ക് ഓടിക്കയറി രക്ഷപ്പെടാൻ ശ്രമിക്കുകയും, കയ്യിൽ കടലാസിൽ പൊതിഞ്ഞുവച്ച കഞ്ചാവ് വീടിനു മുന്നിലുള്ള പട്ടിക്കൂടിന് സമീപത്തേക്ക്  വലിച്ചെറിയുകയും ചെയ്തു. വനിതാപോലീസ് ഉൾപ്പെടെയുള്ള സംഘം തടഞ്ഞുനിർത്തി പിടികൂടുകയായിരുന്നു.

ഓപ്പറേഷൻ ഡി ഹണ്ട് എന്ന പേരിൽ ജില്ലയിലുടനീളം ജില്ലാ പോലീസ് മേധാവി എസ് സുജിത് ദാസിന്റെ നിർദേശപ്രകാരം ലഹരിവസ്തുക്കളുടെ കടത്തും വിൽപ്പനക്കുമെതിരായ റെയ്ഡ് നടന്നു വരികയാണ്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Results : 26-11-2025 Dhanalekshmi DL-28

1st Prize Rs.1,00,00,000/- DV 740744 (MOOVATTUPUZHA) Consolation Prize Rs.5,000/- DN 740744 DO 740744 DP 740744 DR 740744 DS 740744 DT 740744 DU 740744 DW 740744 DX 740744...

സിനിമ ഷൂട്ടിംഗ് സെറ്റ് ആവശ്യങ്ങൾക്കായി കെഎസ്ആർടിസി സ്ഥലങ്ങൾ വാടകയ്ക്ക് നൽകുന്നു

തിരുവനന്തപുരം: കെഎസ്ആർടിസി ടിക്കറ്റേതരവരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി  മറ്റൊരു സംരംഭം കൂടി നടപ്പിലാക്കുകയാണ്. കെഎസ്ആർടിസി-യുടെ ഉടമസ്ഥതയിലുള്ളതും എന്നാൽ കോർപ്പറേഷന്റെ ദൈനംദിന പ്രവർത്തനങ്ങളെയും പൊതുജനങ്ങളെയും ബാധിക്കാത്ത സ്ഥലങ്ങൾ സിനിമ ഷൂട്ടിംഗ് സെറ്റ് നിർമ്മിക്കുവാൻ ദിവസവാടക അടിസ്ഥാനത്തിൽ...
- Advertisment -

Most Popular

- Advertisement -