Sunday, April 5, 2026
No menu items!

subscribe-youtube-channel

HomeNew Delhiഇന്ത്യൻ പതാകയേന്തിയ...

ഇന്ത്യൻ പതാകയേന്തിയ 28 ചരക്ക് കപ്പലുകൾ ഹോർമുസ് കടക്കും

ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിന് പടിഞ്ഞാറ് ഭാഗത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യയുടെ 28 കപ്പലുകളും കടത്തിവിടുമെന്ന് ഇറാൻ. ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങൾ, ഇറാൻ, യുഎസ്, ഇസ്രായേൽ എന്നിവയുൾപ്പെടെ മിഡിൽ ഈസ്റ്റിലെ എല്ലാ പ്രധാന കക്ഷികളുമായും ഇന്ത്യ ബന്ധം പുലർത്തുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.

ഹോർമുസ് കടലിടുക്കിലൂടെ ചില ഇന്ത്യൻ കപ്പലുകൾക്ക് യാത്ര ചെയ്യാൻ ഇറാൻ അനുവദിച്ചിട്ടുണ്ടെന്ന് ഇന്ത്യയിലെ ടെഹ്‌റാൻ അംബാസഡർ മുഹമ്മദ് ഫത്താലിയും സ്ഥിരീകരിച്ചു. കുടുങ്ങിക്കിടക്കുന്ന കപ്പലുകളിൽ നാല് അസംസ്കൃത എണ്ണ കപ്പലുകൾ, ആറ് ദ്രവീകൃത പെട്രോളിയം വാതക വാഹക കപ്പൽ, ഒരു ദ്രവീകൃത പ്രകൃതിവാതക കപ്പൽ എന്നിവ ഉൾപ്പെടുന്നുവെന്ന് ഇന്ത്യൻ ഷിപ്പിംഗ് മന്ത്രാലയത്തിലെ പ്രത്യേക സെക്രട്ടറി രാജേഷ് കുമാർ സിൻഹ അറിയിച്ചു.

എന്നാൽ ഹോർമുസ് കടലിടുക്ക് വിജയകരമായി കടന്ന് ഇന്ത്യൻ പതാകയേന്തിയ ശിവാലിക്, നന്ദാദേവി കപ്പലുകൾ ഇന്നലെയാണ് ഈ കപ്പലുകൾ ഹോർമുസ് കടലിടുക്കിൽ പ്രവേശിച്ചത്. ഇപ്പോൾ രണ്ടു കപ്പലുകളും ഇന്ത്യയിലേക്കുള്ള പാതയിലാണ്. രണ്ടു ദിവസത്തിനുള്ളിൽ മുംബൈയിലോ കാണ്ട്‌ല തുറമുഖത്തോ എത്തിയേക്കുമെന്നാണ് വിവരം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തദ്ദേശ വാർഡ് വിഭജനം : പരാതികൾ ഡിസംബർ നാല് വരെ സമർപ്പിക്കാമെന്ന് ഡീലിമിറ്റേഷൻ കമ്മീഷൻ

തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കരട് വാർഡ് വിഭജനം സംബന്ധിച്ച പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ ദീർഘിപ്പിച്ചു. അന്നേ ദിവസം വൈകുന്നേരം 5 മണിക്ക് മുമ്പായി പരാതികളും...

15,000 രൂപയുടെ സാരി 1,900 രൂപയ്‌ക്കെന്ന് പോസ്റ്റ് : ഇൻസ്റ്റഗ്രാം പേജിന്റെ വ്യാജപതിപ്പുകൾ നിർമിച്ച് തട്ടിപ്പ്

കൊച്ചി : നടിയും അവതാരികയുമായ ആര്യയുടെ ഉടമസ്ഥയിലുള്ള ബുട്ടീക്കിന്റെ ഇൻസ്റ്റഗ്രാം പേജിന്റെ വ്യാജപതിപ്പുകൾ നിർമിച്ച് തട്ടിപ്പ്.15,000 രൂപയുടെ സാരി 1,900 രൂപയ്‌ക്ക് നൽകാമെന്ന് പോസ്റ്റിട്ടാണ് തട്ടിപ്പ് നടന്നത് .ഒട്ടേറെപ്പേർ തട്ടിപ്പിന് ഇരയായി. പിന്നിൽ...
- Advertisment -

Most Popular

- Advertisement -