Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsആളിയാർ ഡാമിൽ...

ആളിയാർ ഡാമിൽ കുളിക്കാനിറങ്ങിയ 3 വിദ്യാർഥികൾ മുങ്ങിമരിച്ചു

പാലക്കാട് : ആളിയാർ ഡാമിൽ കുളിക്കാനിറങ്ങിയ 3 വിദ്യാർഥികൾ മുങ്ങിമരിച്ചു. ചെന്നൈയിലെ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികളായ ജോസഫ് ആന്റൺ ജെനിഫ് (21), രേവന്ത് (21), തരുൺ വിശ്വരംഗൻ (19) എന്നിവരാണ് മരിച്ചത്. വിനോദ യാത്രയ്ക്കായി കോളജിൽനിന്നുള്ള 22 പേർ അടങ്ങുന്ന സംഘം ഇന്നലെയാണു പുറപ്പെട്ടത്. ഇന്ന് രാവിലെയാണ് സംഘം ഡാമിലെത്തിയത്. കുളിക്കാൻ ഇറങ്ങിയപ്പോഴാണ് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടത്. പൊലീസും അഗ്നിരക്ഷാ സേനയും എത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സീറോ മലബാർ സഭാ ബിഷപ്പുമാർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച‌ നടത്തി

ന്യൂഡൽഹി: കത്തോലിക്കാ സഭയിലെ സീറോ മലബാർ സഭാ ബിഷപ്പുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച‌ നടത്തി. ലെയോ പതിനാലാമൻ മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് പ്രധാനമന്ത്രിക്ക് കൈമാറി. പ്രധാനമന്ത്രിയുടെ വസതിയിൽ നടത്തിയ...

ഷഹബാസിന്റെ കൊലപാതകം : ഒരു വിദ്യാർഥികൂടി കസ്റ്റഡിയിൽ

കോഴിക്കോട് : താമരശ്ശേരിയിലെ ഷഹബാസിന്റെ കൊലപാതകത്തിൽ ഒരു വിദ്യാർഥികൂടി കസ്റ്റഡിയിൽ.സംഘർഷത്തിൽ ഉൾപ്പെട്ട താമരശ്ശേരി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയെയാണ് കസ്റ്റഡിയിലെടുത്തത്. വിദ്യാർഥിയെ ഇന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ മുന്നിൽ ഹാജരാക്കിയേക്കും. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട്...
- Advertisment -

Most Popular

- Advertisement -