Thursday, February 12, 2026
No menu items!

subscribe-youtube-channel

HomeNewsകാർ മതിലിലേക്ക്...

കാർ മതിലിലേക്ക് ഇടിച്ച് കയറി 4 വയസുകാരന് ദാരുണാന്ത്യം

തിരുവല്ല: തിരുവല്ല – കായംകുളം സംസ്ഥാന പാതയിലെ കടപ്രയിൽ നിയന്ത്രണം നഷ്ടപ്പെട്ട  കാർ മതിലിലേക്ക്  ഇടിച്ചു കയറി 4 വയസുകാരന് ദാരുണാന്ത്യം. കടപ്ര മാന്നാർ അറുതനം കേരിൽ വീട്ടിൽ  റോണിയുടെ മകൻ റാഫേൽ മാത്യു (4) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന റാഫേലിന്റെ  അച്ഛനും അമ്മയും കൈയ്ക്ക് പൊട്ടലും മറ്റ് രണ്ടു സഹോദരങ്ങൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവർ പ്രാഥമിക ചികിത്സ തേടി.

വ്യാഴാഴിച്ച പുലർച്ചെ മൂന്നിനാണ് അപകടം. അയർലണ്ട് യാത്ര കഴിഞ്ഞ്  വീട്ടിലേക്ക്  മടങ്ങിവരവെ വീടിന്  ഒരു  കിലോമീറ്റർ അകലെയാണ് അപകടം ഉണ്ടായത്.  കടപ്ര മഹാലക്ഷ്മി നടയ്ക്ക് സമീപം ആൻസ് ഓഡിറ്റോറിയത്തിന്റെ മതിലിലേക്കാണ് കാർ  ഇടിച്ചു കയറിയത്. ഗുരുതര പരിക്കേറ്റ റാഫേലിനെ പരുമല ആശുപത്രിയിലും പിന്നിട് തിരുവല്ല സ്വകാര്യ മെഡിക്കൽ കേളേജിലും എത്തിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരിക്കുകയായിരുന്നു. വളഞ്ഞവട്ടം സ്റ്റെല്ലാ മേരീസ് സ്കൂൾ എൽ കെ ജി  വിദ്യാർത്ഥിയാണ് റാഫേൽ.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മഞ്ഞിനിക്കര പെരുന്നാളിന് വിപുലമായ ക്രമീകരണം ഒരുക്കും: ജില്ലാ കലക്ടര്‍

പത്തനംതിട്ട: മഞ്ഞിനിക്കര പെരുന്നാളിന് വിപുലമായ ക്രമീകരണം ഒരുക്കുമെന്ന് ജില്ലാ കലക്ടര്‍ എസ്.പ്രേം കൃഷ്ണന്‍. മഞ്ഞനിക്കര പെരുന്നാള്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട കലക്ടറേറ്റ് പമ്പ കോണ്‍ഫറന്‍സ് ഹാളില്‍  വിവിധ വകുപ്പുകളുമായി ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത...

ശബരിമലയിലെ സ്വർണത്തിൽ  തിരിമറി നടന്നത് വ്യക്തമാണ് : ഹൈക്കോടതി

കൊച്ചി : ശബരിമലയിലെ സ്വർണത്തിൽ  തിരിമറി നടന്നത് വ്യക്തമാണെന്ന് ഹൈക്കോടതി. സ്വർണപ്പാളിയിൽ 475 ഗ്രാമോളം നഷ്ടമായെന്ന് ഹൈക്കോടതി വ്യക്തമാക്കി. നിഷ്പക്ഷ അന്വേഷണം വേണമെന്ന് പറഞ്ഞ കോടതി പോലീസ് മേധാവിയെ കേസിൽ കക്ഷി ചേർത്തു....
- Advertisment -

Most Popular

- Advertisement -