Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzha42-ാമത് ഭാഗവത...

42-ാമത് ഭാഗവത മഹാസത്രം: ശ്രീകൃഷ്ണ വിഗ്രഹ രഥഘോഷയാത്ര  പുറപ്പെട്ടു

ആലപ്പുഴ: ഗുരുവായൂർ ഭാഗവതസത്ര സമിതിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 3 മുതൽ 14 വരെ കലവൂർ മാരൻകുളങ്ങര ക്ഷേത്രത്തിൽ നടക്കുന്ന 42-ാമത് അഖില ഭാരത ഭാഗവത മഹാസത്രത്തോടനുബന്ധിച്ചുള്ള ശ്രീകൃഷ്ണ വിഗ്രഹ രഥഘോഷയാത്ര  41-ാമത് വേദിയായിരുന്ന ഗുരുവായൂർ പെരുന്തട്ട മഹാദേവക്ഷേത്രം അധികാരി രാമൻ നമ്പൂതിരി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം നിർവഹിച്ചു.

തൃശൂർ, എറണാകുളം കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിലെ വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഏപ്രിൽ മൂന്നിന് കലവൂർ ജങ്ഷനിൽ എത്തിച്ചേരും. അവിടെ നിന്നും 16008 ഗോപികമാരുടെയും നാമസങ്കീർത്തനങ്ങളുടെയും ശ്രീകൃഷ്ണന്റെ വിവിധ ഭാവങ്ങളിലുള്ള ദൃശ്യങ്ങളുടെ അകമ്പടിയോടെ വൈകിട്ട് 4 ന് സത്ര വേദിയിൽ എത്തിച്ചേരും. തുടർന്ന് വിഗ്രഹ പ്രതിഷ്ഠയും കൊടിയേറ്റും നടക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ദുരൂഹ സമാധി : കല്ലറ പൊളിക്കുന്നത് താത്കാലികമായി നിര്‍ത്തി

തിരുവനന്തപുരം : നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധി കല്ലറ പൊളിക്കുന്നത് താത്കാലികമായി നിര്‍ത്തി.സാമുദായിക സംഘടനകളുടേയും കുടുംബത്തിന്റേയും എതിര്‍പ്പിനെ തുടര്‍ന്നാണ്‌ തീരുമാനം.കല്ലറ തൽക്കാലം തുറക്കില്ലെന്നും കുടുംബത്തിന്റെ ഭാഗം കേൾക്കുമെന്നും സബ് കലക്ടർ അറിയിച്ചു.കല്ലറ തുറക്കാനുള്ള...

തീർഥാടകരിൽ നിന്ന് സംഭാവന വാങ്ങി സഹായ നിധി രൂപീകരിക്കാൻ  ദേവസ്വം ബോർഡ് തയ്യാറെടുക്കുന്നു

പത്തനംതിട്ട : ശബരിമലയിൽ തീർഥാടകരിൽ നിന്ന് സംഭാവന വാങ്ങി സഹായ നിധി രൂപീകരിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തയ്യാറെടുക്കുന്നു. മല കയറുമ്പോൾ ഹൃദയാഘാതമോ മറ്റ് അസുഖങ്ങൾ മൂലമോ മരണം സംഭവിച്ചാൽ സഹായ ധനം കൈമാറുന്നതാണ്...
- Advertisment -

Most Popular

- Advertisement -