ന്യൂഡൽഹി : ഹിമാചൽ പ്രദേശിൽ കഴിഞ്ഞ ദിവസമുണ്ടായ മേഘ വിസ്ഫോടനത്തിൽ 45 പേരെ കാണാതായി. അഞ്ചുപേർ മരിച്ചു. മാണ്ഡി, ഷിംല, കുളു ജില്ലകളിലാണ് മേഘവിസ്‌ഫോടനം നടന്നത്. കാണാതായവരെ കണ്ടെത്താനുള്ള ഊർജിത ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ.
കാൻഗ്ര, കുളു, മാണ്ഡി എന്നിവിടങ്ങളിൽ കേന്ദ്ര കലാവസ്ഥാ വകുപ്പ്റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.കാൻഗ്ര, കുളു, മാണ്ഡി, ഷിംല, ചമ്പ, സിർമൗർ എന്നീ ജില്ലകളിൽ മിന്നൽ പ്രളയ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ദുരന്തബാധിതർക്ക് എല്ലാവിധ സഹായവും ഉറപ്പുവരുത്തുമെന്നും രണ്ട് എൻഡിആർഎഫ് സംഘങ്ങളെ സ്ഥലത്തേക്ക് അയച്ചെന്നും ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിംഗ് സുഖു അറിയിച്ചു