Tuesday, November 4, 2025
No menu items!

subscribe-youtube-channel

HomeNewsChennaiകാഞ്ചീപുരത്ത് ഹൈവയിൽ...

കാഞ്ചീപുരത്ത് ഹൈവയിൽ വച്ച് നാലരക്കോടി രൂപ കൊള്ളയടിച്ച കേസിൽ 5 മലയാളികൾ അറസ്റ്റിൽ

ചെന്നൈ : കാഞ്ചീപുരത്ത് ഹൈവയിൽ കുറിയർ കമ്പനി വാഹനം തടഞ്ഞ് കത്തി കാട്ടി നാലരക്കോടിയോളം രൂപ കൊള്ളയടിച്ച കേസിൽ 5 മലയാളികൾ അറസ്റ്റിൽ. പാലക്കാട് സ്വദേശി വി. പി കുഞ്ഞുമുഹമ്മ​ദ്, തൃശൂർ സ്വദേശി ജയൻ, കൊല്ലം സ്വദേശികളായ നിശാന്ത്, ലാൽ, മുണ്ടൂർ സ്വദേശി സന്തോഷ് എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ഓ​ഗസ്റ്റിലാണ് നാലരക്കോടി രൂപയുമായി ബെംഗളൂരുവിൽ നിന്നു ചെന്നൈയിലെ സൗക്കാർപെട്ടിലേക്കു പോയ മുംബൈ സ്വദേശിയായ ജതിന്റെ വാഹനം ചെന്നൈ-ബെംഗളുരു ദേശീയപാത വഴി കാഞ്ചീപുരത്ത് വച്ച് തടഞ്ഞ് നിർത്തി സംഘം പണം കവ‍ർന്നത്.സംഘത്തിൽ 17 പേരുണ്ടായിരുന്നു. ബാക്കിയുള്ള പ്രതികൾക്ക് വേണ്ടി തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആലപ്പുഴയിൽ ആംബുലന്‍സിന് കുറുകെ കാര്‍ നിര്‍ത്തി യുവാക്കളുടെ അതിക്രമം

ആലപ്പുഴ : രോഗിയുമായി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോയ ആംബുലന്‍സിന് കുറുകെ കാര്‍ നിര്‍ത്തി യുവാക്കളുടെ അതിക്രമം.ആലപ്പുഴ ജില്ലയിലെ താമരക്കുളം വയ്യാങ്കരയിലാണ് സംഭവം.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ശൂരനാട് സ്വദേശികളായ യുവാക്കൾ...

ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് പ്രാബല്യത്തിൽ

ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് (UCC) പ്രാബല്യത്തിൽ വന്നു.സ്വതന്ത്ര ഇന്ത്യയിൽ യു സി സി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്.യൂണിഫോം സിവിൽ കോഡ് നടപ്പിലാകുമ്പോൾ നിലവിൽ വരുന്ന പുതിയ നിയമങ്ങളെക്കുറിച്ച്...
- Advertisment -

Most Popular

- Advertisement -