Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsകൂറുമാറി വോട്ട്...

കൂറുമാറി വോട്ട് ചെയ്യാൻ 50 ലക്ഷം വാഗ്ദാനം : ലീഗ് സ്വതന്ത്രന്റെ ശബ്ദരേഖയിൽ വിജിലൻസ് അന്വേഷണം

തൃശൂർ : ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കൂറുമാറി വോട്ട് ചെയ്യാൻ സിപിഎം 50 ലക്ഷം വാഗ്ദാനം ചെയ്തെന്ന് ലീഗ് സ്വതന്ത്രന്റെ ശബ്ദരേഖയിൽ വിജിലൻസ് അന്വേഷണം.തൃശൂർ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിൽ മുസ്ലീംലീഗ് സ്വതന്ത്രനായി മത്സരിച്ച ഇ.യു ജാഫറിന്റെ പേരിലാണ് ശബ്ദരേഖ പുറത്തുവന്നത് .സംഭവത്തിൽ കോൺഗ്രസ് നേതാവ് അനിൽ അക്കര നൽകിയ പരാതിയിൽ വിജിലൻസ് പ്രാഥമിക അന്വേഷണം തുടങ്ങി.

ലീഗ് സ്വതന്ത്രനായി തളിയിൽ നിന്നാണ് ജാഫർ വിജയിച്ചത്. 50 ലക്ഷമോ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനമോ തെരഞ്ഞെടുക്കാമെന്നായിരുന്നു ഓപ്ഷനെന്ന് ജാഫർ പറയുന്ന ശബ്ദരേഖ പുറത്ത് വന്നിട്ടുണ്ട്.തെരഞ്ഞെടുപ്പിന്‍റെ തലേന്ന് നടത്തിയ വെളിപ്പെടുത്തലാണ് കോൺഗ്രസ് പുറത്തുവിട്ടത്. യുഡിഎഫിനും എൽഡിഎഫിനും 7 അംഗങ്ങൾ വീതമായിരുന്നു ഉണ്ടായിരുന്നത്.ജാഫർ കൂറുമാറി വോട്ടുചെയ്തതോടെ വടക്കാഞ്ചേരി ബ്ലോക്ക് ഭരണം എൽഡിഎഫ് പിടിച്ചു. തെരഞ്ഞെടുപ്പിന്റെ പിറ്റേ ദിവസം തന്നെ ജാഫര്‍ അംഗത്വം രാജിവെച്ചുകൊണ്ട് കത്തും നല്‍കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അന്ന സെബാസ്റ്റ്യന്റെ മരണം : കേന്ദ്ര തൊഴിൽ മന്ത്രാലയം അന്വേഷിക്കും

ന്യൂഡൽഹി : ചാർട്ടേഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യൻ പുണെയിൽ മരിക്കാനിടയായ സംഭവം കേന്ദ്ര തൊഴിൽ മന്ത്രാലയം അന്വേഷിക്കും.മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖരന്റെ എക്സ് പ്ലാറ്റ് ഫോമിലെ ആവശ്യത്തോട് പ്രതികരിച്ച് കേന്ദ്ര തൊഴിൽ...

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ മാതാപിതാക്കളുടെ എസ്ഐആര്‍ വിവരങ്ങളും സമര്‍പ്പിക്കണം

ന്യൂഡല്‍ഹി : വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കാന്‍ മാതാപിതാക്കളുടെ എസ്ഐആര്‍ വിവരങ്ങളും സമര്‍പ്പിക്കണം. പുതിയ വോട്ടര്‍മാര്‍ക്കും എസ്ഐആറിന് ശേഷം വന്ന വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്കും ഇത് ബാധകമാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍. വോട്ടര്‍പട്ടികയില്‍...
- Advertisment -

Most Popular

- Advertisement -