തുടർന്ന് നെടുമ്പ്രം ശാഖയുടെ ഗുരുദേവ ക്ഷേത്രത്തിൽ ഇന്നലെ ദിവ്യജ്യോതി എത്തിച്ചു. ഇന്ന് രാവിലെ 7ന് നെടുമ്പ്രം ശാഖയുടെ ഗുരുദേവ ക്ഷേത്രാങ്കണത്തിൽനിന്നും ദിവ്യജ്യോതിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ആരംഭിക്കും. 8.15ന് വിഗ്രഹഘോഷയാത്ര പെരിങ്ങര ഗുരുവാണീശ്വരം ശാഖയുടെ ക്ഷേത്രാങ്കണത്തിൽ നിന്ന് പുറപ്പെടും.8.45ന് പൊടിയാടി ശാഖയുടെ ക്ഷേത്രാങ്കണത്തിൽ നിന്ന് തൃക്കൊടി എഴുന്നള്ളിക്കും.9ന് കൊടിമര ഘോഷയാത്ര നെടുമ്പ്രം ഈസ്റ്റ് ശാഖയുടെ ക്ഷേത്രാങ്കണത്തിൽ നിന്നും, 9.30ന് കൊടിക്കയർ വെൺപാല ശാഖയുടെ ക്ഷേത്രാങ്കണത്തിൽ നിന്നും വാദ്യമേളഘോഷങ്ങളുടെ അകമ്പടിയോടെ മനയ്ക്കച്ചിറയിലെ ശ്രീനാരായണ കൺവെൻഷൻ നഗറിലെത്തിക്കും. രാവിലെ 9.45ന് കോടുകുളഞ്ഞി വിശ്വധർമ്മമഠം മഠാധിപതി സ്വാമി ശിവബോധാനന്ദ കൺവെൻഷൻ നഗറിൽ ദിവ്യജ്യോതിപ്രതിഷ്ഠ നിർവ്വഹിക്കും.10ന് യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ ധർമ്മപതാക ഉയർത്തും.10.15ന് ശാന്തിഹവനം.10.30ന് ഭദ്രദീപ പ്രകാശനവും പ്രഭാഷണവും സ്വാമി ശിവബോധാനന്ദ നിർവ്വഹിക്കും.11ന് എസ്.എൻ.ഡി.പി.യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കൺവെൻഷന്റെ ഉദ്ഘാടനം നിർവഹിക്കും. മന്ത്രി കെ. രാജൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.
യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ സ്വാഗതം പറയും.അഡ്വ.കെ.യു.ജെനീഷ് കുമാർ എം.എൽ.എ, രാജ്യസഭാ മുൻഉപാദ്ധ്യക്ഷൻ പ്രൊഫ.പി.ജെ.കുര്യൻ,യോഗം അസി.സെക്രട്ടറി പി.എസ് വിജയൻ, ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ, പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, കെ.പി.ഉദയഭാനു, എ.പി.ജയൻ, അഡ്വ.വി.എ.സൂരജ്, എം.ഡി.ദിനേശ്കുമാർ, അനുരാധ സുരേഷ്, കെ.പി.കൃഷ്ണകുമാരി, യൂണിയൻ വൈസ് പ്രസിഡന്റ് കെ.ജി.ബിജു എന്നിവർ പ്രസംഗിക്കും.1.15ന് ബിബിൻ ഷാൻ പ്രഭാഷണം നടത്തും.