Tuesday, December 2, 2025
No menu items!

subscribe-youtube-channel

HomeNewsNationalഛത്തീസ്​ഗഡിൽ 7...

ഛത്തീസ്​ഗഡിൽ 7 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

റായ്പ്പൂർ :ഛത്തീസ്​ഗഡിലെ ബസ്തറിൽസുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു.കൊല്ലപ്പെട്ടവരിൽ രണ്ട് പേർ വനിതകളാണ്. നാരായൺപുർ,കങ്കർ ജില്ലാതിർത്തിയിലാണ് ഏറ്റുമുട്ടലുണ്ടായത്. ചൊവ്വാഴ്ച പുലർച്ചെ ഡയറക്ടറേറ്റ് ജനറൽ ഓഫ് റിസർവ് പൊലീസും സ്പെഷ്യൽ ടാസ്ക് ഫോഴ്സും ചേർന്നാണ് മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടിയത്. സുരക്ഷാ സേനാംഗങ്ങൾക്ക് പരുക്കില്ലെന്ന് പൊലീസ് അറിയിച്ചു.

കൊല്ലപ്പെട്ടവരുടെ പക്കൽ നിന്നും എകെ-47 റൈഫിളുകളും മറ്റ് ആയുധങ്ങളും പൊലീസ് കണ്ടെടുത്തു. ബസ്തർ മേഖലയിൽ ഈ വർഷം മാത്രം 88 മാവോയിസ്റ്റുകളാണ് വിവിധ ഏറ്റുമുട്ടലുകളിലായി കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിൽ 29 മാവോയിസ്റ്റുകളെയാണ് സുരക്ഷാസേന വധിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മാർത്തോമ്മാ സഭയുടെ അഭയം പദ്ധതിയിൽ 5 ആദിവാസി കുടുംബങ്ങൾക്ക് വീട്

തിരുവല്ല : ടാർപ്പാളിൻ മറച്ച കൂരകളിൽ കഴിഞ്ഞ ളാഹ മഞ്ഞത്തോട്ടിലെ  5 ആദിവാസി കുടുംബങ്ങൾക്ക്  ഇനി  അടച്ചുറപ്പുളള വീടുകളിൽ  സുരക്ഷിതമായി കഴിയാം. മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ കരുതൽ സ്പർശത്തിൽ  മഞ്ഞത്തോട്ടിലെ 5...

പ്രതിഷേധ സദസ്സ് നടത്തി

ചങ്ങനാശ്ശേരി : ആശാവര്‍ക്കര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് ആശാസമര സഹായസമിതിയുടെ നേതൃത്വത്തില്‍ പായിപ്പാട് കവലയില്‍ പ്രതിഷേധ സദസ് നടത്തി. സമരസമിതി ചെയര്‍മാന്‍ ബാബുകുട്ടന്‍ചിറയുടെ അദ്ധ്യക്ഷതയില്‍ കെപിസിസി നിര്‍വ്വാഹകസമിതിയംഗം ഡോ. അജീസ് ബെന്‍ മാത്യൂസ്...
- Advertisment -

Most Popular

- Advertisement -