Wednesday, December 4, 2024
No menu items!

subscribe-youtube-channel

HomeNewsകാരയ്ക്കലിൽ അടച്ചിട്ടിരുന്ന...

കാരയ്ക്കലിൽ അടച്ചിട്ടിരുന്ന വീടിൻ്റെ  വാതിൽ കുത്തിത്തുറന്ന് മോഷണം: നാല് പവൻ കവർന്നു

തിരുവല്ല: പെരിങ്ങര കാരയ്ക്കലിൽ അടച്ചിട്ടിരുന്ന വീടിൻ്റെ  വാതിൽ കുത്തിത്തുറന്ന് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന നാല് പവനോളം തൂക്കം വരുന്ന സ്വർണാഭരണങ്ങൾ കവർന്നു. വിദേശ മലയാളിയായ കാരയ്ക്കൽ കൂട്ടുമ്മേൽ വാഴപ്പറമ്പിൽ  ജോൺ ചാണ്ടിയുടെ വീട്ടിലാണ് കവർച്ച നടന്നത്. ജോൺ ചാണ്ടിയും കുടുംബവും കുവൈറ്റിൽ ആണ്. ചെടികൾ നനയ്ക്കുന്നതിനായി അടുത്ത ബന്ധുവായ സ്ത്രീ ഞായറാഴ്ച രാവിലെ എത്തിയപ്പോഴാണ് വീടിൻ്റെ മുൻ വാതിൽ കുത്തി തുറന്ന നിലയിൽ കണ്ടത്.

തുടർന്ന് പുളിക്കീഴ് പോലീസിൽ അറിയിക്കുകയായിരുന്നു. വീട്ടിലെ മൂന്നു മുറികളുടെയും അലമാരകൾ കുത്തിത്തുറന്ന് സാധനങ്ങൾ മുഴുവൻ വാരി വലിച്ചിട്ട നിലയിലാണ്. തിരുവല്ല ഡിവൈഎസ്പി എസ് അഷാദിന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘവും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാർഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

മോഷണം നടന്ന വീടിൻറെ സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. അടച്ചിട്ട വീടുകൾ കേന്ദ്രീകരിച്ച് മോഷണം  നടത്തുന്ന മോഷ്ടാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തുമ്പോളി പള്ളിപ്പെരുന്നാൾ: വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കും

ആലപ്പുഴ: തുമ്പോളി പള്ളിയിലെ തിരുനാളുമായി ബന്ധപ്പെട്ട് പള്ളി പാരിഷ് ഹാളിൽ യോഗം ചേർന്നു. പി പി ചിത്തരഞ്ജൻ എംഎൽഎ യോഗത്തിൽ അധ്യക്ഷത വഹിച്ചു.നവംബർ 27 മുതൽ ഡിസംബർ 15 വരെ നീളുന്നതാണ് തിരുനാൾ...

ഷിരൂർ ദുരന്തം : അർജുന്റെ ഭാര്യയ്ക്ക് സഹകരണ ബാങ്കിൽ ജോലി

തിരുവനന്തപുരം : ഷിരൂരിൽ അപകടത്തിൽ കാണാതായ അർജുന്റെ കുടുബത്തിന് ആശ്വാസമായി അർജുനന്റെ ഭാര്യ കെ. കൃഷ്ണപ്രിയയ്ക്ക് വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജൂനിയർ ക്ലാർക്ക്/കാഷ്യർ തസ്തികയിൽ നിയമനം നൽകി. ഇതു സംബന്ധിച്ച ഉത്തരവ്...
- Advertisment -

Most Popular

- Advertisement -