Wednesday, December 4, 2024
No menu items!

subscribe-youtube-channel

HomeNew Delhiപാലക്കാട് 3806...

പാലക്കാട് 3806 കോടി ചെലവില്‍ വ്യവസായ സ്മാര്‍ട്ട് സിറ്റി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാര്‍ പാലക്കാട് ഉള്‍പ്പെടെ രാജ്യത്ത് പുതിയ 12 ഗ്രീന്‍ഫീല്‍ഡ് ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റികള്‍ പ്രഖ്യാപിച്ചു . പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ബുധനാഴ്ച ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് പദ്ധതിക്ക് അനുമതി നൽകിയത്.വ്യവസായ ഇടനാഴിയുമായി ബന്ധിപ്പിച്ചാണ് പുതിയ ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റികള്‍ തുടങ്ങുക.

പാലക്കാട് പുതുശ്ശേരിയിലാണ് സ്മാർട് സിറ്റി തുടങ്ങുന്നത് .51,000 ഓളം തൊഴിലവസരങ്ങളാണ് പദ്ധതിയിലൂടെ സൃഷ്ടിക്കപ്പെടും . ഉത്തരാഖണ്ഡിലെ ഖുര്‍പിയ, പഞ്ചാബിലെ രാജ്‌പുരപാട്യാല, മഹാരാഷ്ട്രയിലെ ദിഗ്ഗി, യുപിയിലെ ആഗ്ര, പ്രയാഗ്‌രാജ് ,ബിഹാറിലെ ഗയ, തെലങ്കാനയിലെ സഹീറാബാഗ്, ആന്ധ്രയിലെ ഒര്‍വാക്കല്‍, കൊപ്പാര്‍ത്തി, രാജസ്ഥാനിലെ ജോധ്പുര്‍പാലി എന്നിവിടങ്ങളിലാണ് മറ്റ് സ്മാര്‍ട് സിറ്റികള്‍ വരുന്നത്. വികസിത് ഭാരത് പദ്ധതി പ്രകാരമാണ് പുതിയ വ്യവസായ സ്മാർട് സിറ്റികൾ വരുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത:  ജാഗ്രതാ നിർദേശം

ആലപ്പുഴ: മെയ് 05 മുതൽ 07 വരെ തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. കൂടാതെ 08, 09 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 30...

ലഹരി വിപണനം : എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനം ശക്തമാക്കും

ആലപ്പുഴ: ഓണാഘോഷത്തോടനുബന്ധിച്ച് അനധികൃത മദ്യം, മയക്കുമരുന്ന് തുടങ്ങിയവയുടെ ഉപയോഗവും വിപണനവും തടയുന്നതിനായി ജില്ലയില്‍ സെപ്റ്റംബര്‍ 20 വരെ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനം ശക്തമാക്കും. സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് കാലമായി പ്രഖ്യാപിച്ചാണ് എക്‌സൈസ്, പോലീസ്, ആര്‍.പി.എഫ്, കോസ്റ്റല്‍...
- Advertisment -

Most Popular

- Advertisement -