ആലപ്പുഴ : ചേർത്തലയിൽ കാണാതായ നവജാത ശിശുവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന് മൊഴി.സംഭവത്തിൽ കുഞ്ഞിന്റെ മാതാവ് പള്ളിപ്പുറം പഞ്ചായത്ത് കായിപ്പുറം ആശ (35), സുഹൃത്ത് പള്ളിപ്പുറം രാജേഷ് ഭവനത്തിൽ രതീഷ് (38) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നശേഷം തന്റെ വീടിന് പിന്നിൽ കുഴിച്ചിട്ടെന്നാണ് രതീഷിന്റെ മൊഴി .
കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് വിറ്റുവെന്നായിരുന്നു യുവതിയുടെ ആദ്യമൊഴി.എറണാകുളത്തെ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചെന്നു പിന്നീടു പറഞ്ഞു. ഇതോടെ യുവതിയെയും ആൺസുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.
പള്ളിപ്പുറം സ്വദേശിനിയുടെ നവജാത ശിശുവിനെ കാണാനില്ലെന്ന് ആശാ വർക്കറാണ് പൊലീസിൽ പരാതിപ്പെടുന്നത്.ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ ആൺകുഞ്ഞിനെ പ്രസവിച്ച യുവതി ശനിയാഴ്ച വീട്ടിൽ തിരിച്ചെത്തിയിരുന്നു.ആശ വർക്കർ വീട്ടിൽ അന്വേഷിച്ചെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.