Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsസാമ്പത്തിക അഴിമതി...

സാമ്പത്തിക അഴിമതി : ആർജി കാർ മെഡിക്കൽ കോളേജിലെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിന്റെ വീട്ടിൽ ഇഡി റെയ്‌ഡ്

കൊൽക്കത്ത : കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജിലെ സാമ്പത്തിക അഴിമതിയുമായി ബന്ധപ്പെട്ട് മുൻ പ്രിൻസിപ്പൽ ഡോ സന്ദീപ് ഘോഷിന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്‌ഡ് നടത്തി .ഇന്ന് പുലർച്ചെയാണ് ഇഡി സംഘം സന്ദീപ് ഘോഷിന്റെ വീട്ടിൽ പരിശോധന നടത്തിയത്.കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസും ഘോഷിനെതിരെ ഇ.ഡി ചുമത്തിയിട്ടുണ്ട്.

ആശുപത്രിയുടെ ചുമതലയിലിരിന്ന സമയത്ത് സന്ദീപ് ഘോഷ് വലിയ സാമ്പത്തിക ക്രമക്കേട് നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് സിബിഐ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, ആശുപത്രിയിൽ പീഡനത്തിനിരയായി വനിത ഡോക്ടർ മരിച്ച കേസിന്റെ സിബിഐ അന്വേഷണം അന്തിമഘട്ടത്തിലാണെന്നും കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നുമാണ് റിപ്പോർട്ടുകൾ. കൂട്ട ബലത്സംഗത്തിന് തെളിവുകൾ ലഭിച്ചിട്ടില്ലെന്നാണ് സിബിഐ വൃത്തങ്ങളെ ഉദ്ധരിച്ചു ദേശീയമാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബോംബ് നിർമാണത്തിനിടെ മരിച്ചയാളുടെ വീട് സിപിഎം നേതാക്കൾ സന്ദർശിച്ചത് മനുഷ്യത്വംകൊണ്ട്- മുഖ്യമന്ത്രി

അടൂർ:പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ മരിച്ച ഷരിലിന്റെ വീട് സിപിഎം പ്രാദേശിക നേതാക്കള്‍ സന്ദര്‍ശിച്ചതിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മനുഷ്യത്വത്തിന്റെ ഭാഗമായാണ് സിപിഎം നേതാക്കള്‍ മരിച്ചയാളുടെ വീട്ടില്‍ പോയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി...

കെജിഎഫിൽ വീണ്ടും സ്വർണ ഖനനം : കേന്ദ്രപദ്ധതിക്ക് അം​ഗീകാരം

ബെംഗളൂരു : കർണാടകയിലെ കോലാർ ഗോൾഡ് ഫീൽഡിൽ (കെജിഎഫ്) സ്വർണഖനനം പുനരാരംഭിക്കാനുള്ള കേന്ദ്രസർക്കാർ പദ്ധതിക്ക് കർണാടക സർക്കാർ അം​ഗീകാരം നൽകി. കെജിഎഫിൽ നിലവിലുള്ള 13 സ്വർണഖനികളിൽനിന്ന് ഖനനം ചെയ്ത് എടുത്ത കൂറ്റൻ മൺകൂനകളിൽനിന്ന്...
- Advertisment -

Most Popular

- Advertisement -