Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKottayamനട്ടാശ്ശേരി എലിപ്പുലിക്കാട്ട്...

നട്ടാശ്ശേരി എലിപ്പുലിക്കാട്ട് കടവിന് സമീപം യുവാവിനെ  മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം :  നട്ടാശ്ശേരി എലിപ്പുലിക്കാട്ട് കടവിന് സമീപം തോട്ടിൽ വീണ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പാറമ്പുഴ പാപ്പാലിയിൽ സുനിൽ കുമാർ (മോനായി – 48) ആണ് മരിച്ചത്. പെയിൻ്റിംങ് തൊഴിലാളിയാണ്. രണ്ട് അടി മാത്രം വീതിയുള്ള വീട്ടിലേക്കുള്ള വഴിയിലെ  കൈത്തോട്ടിൽ ഇദ്ദേഹം വീണു പോകുകയായിരുന്നു.

സംഭവം കണ്ട് പ്രദേശവാസി ഉടൻ തന്നെ രക്ഷപെടുത്തുവാൻ ശ്രമിച്ചു എങ്കിലും ആഴക്കൂടുതൽ കാരണം മോനായി മുങ്ങി പോകുകയായിരുന്നു. പിന്നീട് നാട്ടുകാർ തന്നെ മൃതദേഹം കണ്ടെത്തിയെങ്കിലും പത്തടിയിലേറെ താഴ്ച്ചയുളള തോട്ടിൽ നിന്നും മൃതദേഹം മുകളിലേക്ക് കയറ്റാൻ കഴിയാതെ അരമണിക്കൂറിലേറെ വെളളത്തിൽ തന്നെ ഉയർത്തി പിടിച്ചു നിർത്തുകയായിരുന്നു.

തുടർന്ന് കൂടുതൽ പേർ എത്തി മൃതദേഹം കരയ്ക്ക് എത്തിച്ചു. ഈസ്റ്റ് പോലീസും ഫയർഫോഴ്സും  സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആദരിച്ചു

തിരുവല്ല : തിരുവല്ല ജെ സി ഐ യുടെ ആഭിമുഖ്യത്തിൽ സെമിനാറും സലൂട്ട്സ്റ്റാർ ആദരവും നടന്നു. ഫയർ റെസ്ക്യൂ ഉദ്യോഗസ്ഥരായ ശംഭു നമ്പൂതിരി, അജിത് കെ.എസ്, ശശികുമാർ എൻ ആർ എന്നിവരെ ആദരിച്ചു....

ഹോര്‍മുസില്‍ യുഎഇ കപ്പലിന് നേരെ ഇറാന്‍റെ മിസൈല്‍ ആക്രമണം: ഇന്ത്യന്‍ പൗരന്‍ കൊല്ലപ്പെട്ടു

ന്യൂഡൽഹി: ഇറാനും അമേരിക്കയും വിട്ടുവീഴ്ചക്ക് തയാറാകാത്ത സാഹചര്യത്തില്‍ പശ്ചിമേഷ്യൻ സംഘർഷം ശക്തമാകുന്നു. ഇറാൻ ഹോർമുസില്‍ രണ്ട് യുഎഇ ടാങ്കറുകളിലേക്ക് നടത്തിയ ആക്രമണത്തില്‍ ഇന്ത്യൻ പൗരൻ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തെന്ന് യുഎഇ...
- Advertisment -

Most Popular

- Advertisement -