Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsAranmulaഉത്തൃട്ടാതി  ജലോത്സവത്തിന്...

ഉത്തൃട്ടാതി  ജലോത്സവത്തിന് വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി പൊലീസ്

ആറന്മുള : ഇന്ന് നടക്കുന്ന ഉത്തൃട്ടാതി  ജലോത്സവത്തിന് വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി പൊലീസ്. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വി.ജി. വിനോദ് കുമാറിന്റെ നേതൃത്വത്തിൽ അഡീഷനൽ എസ്‌പി, 8 ഡിവൈഎസ്‌പിമാർ, 21 ഇൻസ്പെക്ടർമാർ, 137 എസ്ഐ/എഎസ്ഐ ഉൾപ്പെടെ 625 പൊലീസ് ഉദ്യോഗസ്‌ഥരെയാണ് ഡ്യൂട്ടിക്കായി വിന്യസിച്ചിട്ടുള്ളത്.ഡിവൈഎസ്‌പിമാരുടെ നേതൃ ത്വത്തിൽ 9 ഡിവിഷനുകളായി തിരിച്ചാണ് പൊലീസ് ഉദ്യോഗസ്‌ഥരെ നിയോഗിച്ചിരിക്കുന്നത്. ജലമേളയുടെ ഡ്യൂട്ടിക്കായി നിയോഗിച്ചി ട്ടുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ബ്രീഫിങ് ഇന്ന് രാവിലെ 10ന് തെക്കേമല എംജിഎം ഓഡിറ്റോറിയത്തിൽ നടക്കും

പാർക്കിംഗ്  നിരോധനം ഇവിടെ : ജലോത്സവത്തിന്റെ സ്റ്റാർട്ടിങ് പോയിന്റ് ആയ പരപ്പുഴ കടവിലേക്കും, ഫിനിഷിംഗ് പോയിന്റ് ആയ സത്രക്കടവിലേക്കും ഉള്ള റോഡുകളിലെ ഗതാഗത തടസ്സം ഒഴിവാക്കുന്നതിനായി തെക്കേമല മുതൽ അയ്യൻകോയിക്കൽ ജംഗ്ഷൻ വരെയും, ഐക്കര ജംഗ്ഷൻ മുതൽ കോഴിപ്പാലം വരെയും, പഴയ സ്റ്റേഷൻ മുതൽ കിഴക്കേനട വഞ്ചിത്ര റോഡിലെയും ഇരുവശങ്ങളിലുമുള്ള വാഹന പാർക്കിംഗ് നിരോധിക്കും.

പാർക്കിംഗ്  സംവിധാനം : വള്ളംകളി കാണുവാൻ എത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി പൊന്നുംതോട്ടം ടെമ്പിൾ ഗ്രൗണ്ട്, പരമുട്ടം പടി ജംഗ്ഷൻ, പ്രയർ ഹാൾ ഗ്രൗണ്ട്,ഗവ. VHSC SCHOOL ഗ്രൗണ്ട്, വിജയാനന്ദ വിദ്യാലയ സ്കൂൾ ഗ്രൗണ്ട്,SVGVHSS നാൽക്കാലിക്കൽ സ്കൂൾ ഗ്രൗണ്ട്,ആറന്മുള എൻജിനീയറിങ് കോളേജ് ഗ്രൗണ്ട്, കോഴഞ്ചേരി മാർത്തോമ സ്കൂൾ ഗ്രൗണ്ട്,കോഴഞ്ചേരി സെന്റ് തോമസ് സ്കൂൾ ഗ്രൗണ്ട്, പോലീസ് കോട്ടേഴ്സ്  ഗ്രൗണ്ട്( സർക്കാർ വാഹനങ്ങൾ) എന്നിവിടങ്ങളിൽ പാർക്കിംഗ്  സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

വഴി തിരിച്ചു വിടും : സത്രക്കടവിന് മുൻവശം ചെങ്ങന്നൂർ റോഡിൽ തിരക്ക് ഒഴിവാക്കുന്നതിനായി  കോഴഞ്ചേരി ഭാഗത്തു നിന്നും  ചെങ്ങന്നൂർ ഭാഗത്തിലേക്കുള്ള എല്ലാ വാഹനങ്ങളും ഐക്കര മുക്കിൽ നിന്നും കിടങ്ങന്നൂർ, കുറിച്ചിമുട്ടം, മാലക്കര വഴി പോകേണ്ടതും, ചെങ്ങന്നൂർ ഭാഗത്തു നിന്നും വരുന്ന കോഴഞ്ചേരി ഭാഗത്തേക്ക് വരുന്ന എല്ലാ വാഹനങ്ങളും ആഞ്ഞിലിമൂട്ടിൽ ജംഗ്ഷനിൽ നിന്നും തിരിഞ്ഞ്  പുല്ലാട് എത്തി  കോഴഞ്ചേരിക്ക് പോകണം

റോഡ് ഗതാഗതത്തിന് തടസ്സം സൃഷ്ടിച്ചു  പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യും,മോഷണം, മാല പൊട്ടിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ തടയുന്നതിനായി മഫ്തിയിൽ കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

പമ്പാനദിയിലെ പരപ്പുഴ കടവ് മുതൽ സത്രക്കടവ് വരെയുള്ള ഭാഗത്ത് പമ്പാനദിയിൽ പോലീസ് ബോട്ട് പെട്രോളിങ് ഏർപ്പെടുത്തിയിട്ടുണ്ട്. വള്ളംകളിക്ക് തടസ്സം ഉണ്ടാക്കുന്ന തരത്തിൽ ട്രാക്കിൽ കിടക്കുന്ന മറ്റു വള്ളങ്ങൾക്കെതിരെ നിയമ നടപടികൾ  സ്വീകരിക്കുന്നതാണെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results 25-01-2025 Karunya KR-690

1st Prize Rs.80,00,000/- KF 162254 (KOTTAYAM) Consolation Prize Rs.8,000/- KA 162254 KB 162254 KC 162254 KD 162254 KE 162254 KG 162254 KH 162254 KJ 162254 KK 162254...

കൂടലിൽ പതിമൂന്നുകാരനെ ക്രൂരമായി തല്ലിച്ചതച്ച് പിതാവ് : സി.ഡബ്ല്യൂ.സി. പോലീസിന് പരാതി നൽകി

പത്തനംതിട്ട : കൂടലിൽ പതിമൂന്നുകാരനെ പിതാവ് ക്രൂരമായി തല്ലിച്ചതച്ചെന്ന് പരാതി .മർദനത്തിന്റെ ദൃശ്യങ്ങൾ സഹിതം സി.ഡബ്ല്യൂ.സി. പോലീസിന് പരാതി നൽകി. ബെല്‍റ്റു പോലെയുള്ള ഒരു വസ്തു ഉപയോഗിച്ച് കുട്ടിയെ അടിക്കുന്ന ദൃശ്യങ്ങളാണ് കാണാനാകുന്നത്....
- Advertisment -

Most Popular

- Advertisement -