Saturday, September 26, 2026
No menu items!

subscribe-youtube-channel

HomeNewsഅപ്പർകുട്ടനാട്ടിൽ പുഞ്ചകൃഷിക്ക്...

അപ്പർകുട്ടനാട്ടിൽ പുഞ്ചകൃഷിക്ക് ഒരുക്കങ്ങൾ ആരംഭിച്ചു

തിരുവല്ല: അപ്പർകുട്ടനാട്ടിൽ പുഞ്ചകൃഷിക്ക് ഒരുക്കങ്ങൾ ആരംഭിച്ചു. പെരിങ്ങര മേപ്രാൽ  പടവിനകം ബി പാടശേഖരത്തിൽ വെള്ളം വറ്റിക്കാനായി പമ്പിംഗ്ജോലികൾ തുടങ്ങിയത്. പാടത്തെ കവടയും വരിയും കിളിർപ്പിക്കാനാണ് വെള്ളം വറ്റിക്കുന്നത്. കിളിർത്ത വരിനെല്ല് വീണ്ടും വെള്ളം കയറ്റി അഴുകി നശിപ്പിക്കും. ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി തുലാം ഒന്നിന് കൃഷി ഇറക്കാനാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ.

അതേ സമയം പുതിയ മോട്ടറും പെട്ടിയും പറയും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ട് സർക്കാരിൻ്റെ ഭാഗത്തു നിന്നും നടപടി ഉണ്ടായില്ലെന്നും, കർഷകരുടെ ആശങ്ക പരിഹരിച്ച് വേണ്ട നടപടി സ്വീകരിക്കണമെന്നും പാടശേഖര സമിതി കൺവീനർ പറഞ്ഞു.

പാടശേഖര സമിതി പ്രസിഡന്റ് ചെല്ലപ്പൻ പെരുന്നിലം, സെക്രട്ടറി രാജൻ കോലത്ത്, കൺവീനർ പ്രസാദ് കറുകയിൽ, പമ്പിംഗ് കോൺട്രാക്ടർ അനിൽ പൗലോസ് വാണിയപ്പുരയിൽ, ഭരണസമിതി അംഗങ്ങളായ ജയകുമാർ പെരുന്നിലം, ബിജു മമ്പഴ, പൗലോസ്,ബിജു കുരുവിക്കാട്, സജീവൻ കൈതവന, അനിയച്ചൻ വെട്ടുചിറ, ബിജു പാലത്തിട്ട എന്നിവർ പങ്കെടുത്തു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results 25-10-2025 Karunya KR-728

1st Prize : ₹1,00,00,000/- KF 115200 2nd Prize ₹25,00,000/- KH 939290 3rd Prize ₹10,00,000/- KF 169466 4th Prize: ₹5,000/- 0349 0495 0845 1207 1991 2422 2915 3610 4191...

ഓട്ടോറിക്ഷകൾ ഫെയർ മീറ്റർ പ്രവർത്തിപ്പിക്കണം

ചെങ്ങന്നൂർ : ഓട്ടോറിക്ഷ യാത്രാനിരക്കുകൾ സംബന്ധിച്ച് നിരവധിയായ പരാതികൾ പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്ന സാഹചര്യത്തിൽ ചെങ്ങന്നൂർ താലൂക്കിലെ എല്ലാ ഓട്ടോ റിക്ഷകളിലും 2022 ഏപ്രിൽ 26 ലെ സർക്കാർ ഉത്തരവ്  പ്രകാരം പുതുക്കിയ...
- Advertisment -

Most Popular

- Advertisement -