കൊച്ചി : മലയാള സിനിമയിലെ അമ്മ മുഖം നടി കവിയൂര്‍ പൊന്നമ്മ (79) അന്തരിച്ചു.കൊച്ചിയിലെ ലിസി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു.
നാടകത്തിലൂടെ സിനിമയിലെത്തിയ പൊന്നമ്മ സത്യൻ, മധു, പ്രേംനസീർ, സോമൻ, സുകുമാരൻ, മമ്മൂട്ടി,മോഹൻലാൽ തുടങ്ങിയവരുടെയെല്ലാം അമ്മ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടു.ആറ് പതിറ്റാണ്ടുകളായി മലയാള സിനിമയില്‍ നിറഞ്ഞു നിന്ന കവിയൂര്‍ പൊന്നമ്മ ആയിരത്തോളം സിനിമകളിൽ അഭിനയിച്ചു. മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നാലു വട്ടം നേടിയിട്ടുണ്ട്.
പത്തനംതിട്ടയിലെ കവിയൂരിൽ ടി.പി ദാമോദരന്റെയും ഗൗരിയമ്മയുടെയും മകളായിയാണ് ജനനം .അന്തരിച്ച നടി കവിയൂർ രേണുക സഹോദരിയാണ്. പരേതനായ മണിസ്വാമിയാണ് ഭർത്താവ്. മകൾ ബിന്ദു.