കൊല്ലം : കൊല്ലത്ത് അമീബിക് മസ്തിഷ്ക ജ്വരം .10 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്.കുട്ടിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റി. കടുത്ത തലവേദനയും പനിയും അനുഭവപ്പെട്ട കുട്ടിയെ 9 ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് താലൂക്കാശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു . തുടർന്ന് നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്‌ക ജ്വരമാണെന്ന് കണ്ടെത്തിയത്. കൊല്ലത്ത് ആദ്യമായാണ് അമീബിക് മസ്തിഷ്‌ക ജ്വര രോഗബാധ സ്ഥിരീകരിക്കുന്നത്