തിരുവല്ല: ആഞ്ഞിലിത്താനത്ത് കടക്കുള്ളിൽ കയറി കട അടച്ച് ഉടമയുടെ അത്മഹത്യ ഭീഷണി. ആഞ്ഞിലിത്താനം ചിറയിൽകുളം മഹാവിഷ്ണു ക്ഷേത്രത്തിനു സമീപം സ്റ്റേഷനറി കട നടത്തുന്ന മല്ലശ്ശേരി ഉത്തമനാണ് (65) കടയ്ക്കുള്ളിൽ കയറി പെട്രോൾ ഒഴിച്ച് കട അടച്ച് അത്മഹത്യാ ഭീഷണി മുഴക്കിയത്. തിങ്കൾ രാവിലെ 6.45 ന് ആയിരുന്നു സംഭവം.
കഴിഞ്ഞ 26 വർഷമായി ഈ കടമുറിയിൽ സ്റ്റേഷനറി ഉൾപ്പെടെയുള്ള സാധനങ്ങളുടെ കച്ചവടം നടത്തി വരികയായിരുന്നു ഉത്തമൻ. കെട്ടിട ഉടമ കടമുറിയുടെ വാടക കൂട്ടുന്ന കാര്യം നിരന്തരമായി ഉത്തമനോട് പറഞ്ഞിരുന്നു. ഇതാണ് പ്രശ്നത്തിന് കാരണമായത്.
സംഭവം അറിയിച്ചതിനെ തുടർന്ന് കീഴ്വായ്പൂർ പോലീസ് സി.ഐ വിപിൻ ഗോപിനാഥൻ്റെ നേതൃത്വത്തിലുള്ള പോലീസും, തിരുവല്ല ഫയർ സ്റ്റേഷൻ ആഫീസർ ശംഭു നമ്പൂതിരിയുടെ നേത്യത്വത്തിലുളള സംഘവും എത്തി മൂന്നു മണിക്കറിലധികം നീണ്ട അനുനയശ്രമത്തിനൊടുവിൽ 9.30 ഓടെ കട തുറന്ന് ഉത്തമൻ പുറത്തിറങ്ങിയത്.