ന്യൂഡൽഹി : മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായിയാണ് നടത്തുന്നത്. നവംബർ 20നാണ് തിരഞ്ഞെടുപ്പ് . ജാര്‍ഖണ്ഡിൽ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നടക്കും.ഒന്നാംഘട്ടം നവംബർ 13നും രണ്ടാംഘട്ടം നവംബർ 20നും .രണ്ടിടത്തെയും വോട്ടെണ്ണൽ നവംബർ 23നാണ്.
കേരളത്തിൽ വയനാട്, ചേലക്കര, പാലക്കാട് ഉപതിരഞ്ഞെടുപ്പ് നവംബർ 13ന്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് എം.എല്‍.എ ഷാഫി പറമ്പിലും ചേലക്കര എം.എല്‍.എയും മന്ത്രിയുമായിരുന്ന കെ.രാധാകൃഷ്ണനും ജയിച്ച് ലോക്സഭാംഗങ്ങളായതോടെയും രാഹുൽ ഗാന്ധി വയനാട് മണ്ഡലമൊഴിഞ്ഞതോടെയുമാണ് ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടി വരുന്നത്. വോട്ടെണ്ണല്‍ നവംബര്‍ 23ന് നടക്കും.