Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsപമ്പാ നദിയിൽ...

പമ്പാ നദിയിൽ കുളിക്കാനിറങ്ങിയ ശബരിമല തീര്‍ഥാടകന്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു

റാന്നി: പമ്പാ നദിയിൽ കുളിക്കാനിറങ്ങിയ ശബരിമല തീര്‍ഥാടകന്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു. തിരുവനന്തപുരം കഴക്കൂട്ടം കിഴക്കുവാര സ്വദേശി ആഷില്‍ (22) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ റാന്നി മാടമണ്‍ കടവ് ക്ഷേത്രത്തോടുചേര്‍ന്ന പ്രദേശത്തായിരുന്നു സംഭവം.

ഒൻപതംഗ സംഘത്തിനൊപ്പമാണ് ആഷില്‍ ശബരിമല ദര്‍ശനത്തിനു പോയത്. തിരികെ തിരുവനന്തപുരത്തേക്ക് മടങ്ങും വഴി മാടമണ്‍ കടവ് ക്ഷേത്രത്തിനു സമീപം പമ്പാ നദിയിൽ കുളിക്കാനിറങ്ങിയതായിരുന്നു സംഘം. ഒമ്പത് പേരും തിരുവനന്തപുരം സ്വദേശികളാണ്.

കുളിക്കാനിറങ്ങിയ സമയത്ത് കാല്‍വഴുതി ആഷില്‍ കയത്തിലേക്ക് താഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ റാന്നി പോലീസിനെയും ഫയര്‍ ഫോഴ്‌സിനെയും വിവരം അറിയിച്ചു.  തിരച്ചില്‍ നടത്തിയെങ്കിലും ആഷിലിനെ കണ്ടെത്താനായില്ല. ഒടുവില്‍ ഉച്ചയോടെ മൃതദേഹം ലഭിക്കുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സുരേഷ് ഗോപി എം പിയുടെ വാഹനം തടഞ്ഞ് നിവേദനം നൽകാൻ എത്തിയ യുവാവിനെ പ്രവര്‍ത്തകർ പിടിച്ചുമാറ്റി

കോട്ടയം: കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയുടെ പള്ളിക്കത്തോട്ടിലെ കലുങ്ക് സംവാദത്തിൽ അപേക്ഷ നൽകാൻ വേണ്ടി മന്ത്രിയുടെ വാഹനത്തിന് മുന്നിൽ ചാടാനെത്തിയ എത്തിയ ആളെ ബിജെപി പ്രവർത്തകർ പിടിച്ചുമാറ്റി.കലുങ്ക് സംഗമം കഴിഞ്ഞ് സുരേഷ് ഗോപി കാറിൽ...

Kerala Lotteries Results : 16-12-2025 Sthree Sakthi SS-498

1st Prize Rs.1,00,00,000/- SA 820494 (ERNAKULAM) Consolation Prize Rs.5,000/- SB 820494 SC 820494 SD 820494 SE 820494 SF 820494 SG 820494 SH 820494 SJ 820494 SK 820494...
- Advertisment -

Most Popular

- Advertisement -