Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsപുനലൂർ മുവാറ്റുപുഴ...

പുനലൂർ മുവാറ്റുപുഴ റോഡിൽ സുരക്ഷ ഉറപ്പാക്കണം: പൊതുജന സാംസ്കാരിക സമിതി

പത്തനംതിട്ട: പുനലൂർ – മുവാറ്റുപുഴ ഹൈവേയിൽ  സുരക്ഷ ഉറപ്പാക്കണമെന്ന്
പൊതുജന സാംസ്കാരിക സമിതി.  വാഹനങ്ങളുടെ അമിത വേഗത കാരണം വാഹനാപകടം നിത്യ സംഭവമാകുന്നു. ഇതിനോടകം ധാരാളം  പേർ അപകടങ്ങളിൽ മരണപെടുകയും ചെയ്തു. ശബരിമല മണ്ഡലപൂജയോടനുബന്ധിച്ചു അന്യസംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ വാഹനങ്ങൾ ഇതുവഴി കടന്നു പോകേണ്ടതുണ്ട്.

വാഹനങ്ങളുടെ വേഗതനിയന്ത്രിക്കുന്നതിനും അപകടങ്ങൾ ഒഴിവാക്കുവാനും ഡിവൈഡർ സ്ഥാപിക്കുന്നതുൾപ്പടെ യുള്ള മേൽ നടപടികൾ സ്വീകരിക്കണമെന്ന് പൊതുജന സാംസ്‌കാരിക സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിക്കും, പൊതുമരാമത്തുവകുപ്പ് മന്ത്രിക്കും, ഗതാഗതവകുപ്പ് മന്ത്രിക്കും നിവേദനം നൽകി. പ്രസിഡന്റ് തെള്ളിയൂർ ബാലകൃഷ്ണപിള്ളയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം റിട്ട ഡിവൈഎസ്പി വികുട്ടപ്പൻ ഉത്ഘാടനം ചെയ്തു. എംആർ. വേണുനാഥ്, സത്യൻ കണ്ണങ്കര, ഹരികുമാർ, ശോഭൻവാസ്, സുരേഷ്ബാബു, ബിജുജോയി, സി. ചന്ദ്രൻ, ആർ. വിജയകുമാരി, ടിഎൻ. സ്മിത, മിനിസുനിൽ, കെകെ. രമണി, സൂര്യഗിരീഷ്, സുമാരവി, തുടങ്ങിയവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അത്തം പിറന്നതേ ഉള്ളൂ  ജില്ലയിലെ ഓണ വിപണിയിൽ പച്ചക്കറികൾക്ക് തൊട്ടാൽ പൊള്ളുന്ന വില

പത്തനംതിട്ട : അത്തം പിറന്നതോടെ ജില്ലയിലെ ഓണ വിപണിയിൽ പച്ചക്കറികൾക്ക് തൊട്ടാൽ പൊള്ളുന്ന വില. അയൽ സംസ്ഥാനങ്ങളിലെ പ്രതികൂല കാലാവസ്ഥയും കേരളത്തിലെ വെള്ളപ്പൊക്കവും മഴക്കെടുതിയും കാരണം പച്ചക്കറികൾക്കും പല വ്യജ്ഞനങ്ങൾക്കും ഒരു പോലെ...

ഏതു നിയമനിർമാണവും രാജ്യത്തിനു ഗുണകരമായി മാറും : കേന്ദ്രമന്ത്രി ജോർജ് കുര്യൻ

തിരുവല്ല : ഏതു നിയമനിർമാണവും രാജ്യത്തിനു ഗുണകരമായി മാറുമെന്നും അതിന് ഉത്തമ ഉദാഹരണമാണ് പഞ്ചായത്തീ രാജ് നിയമമെന്നും കേന്ദ്രമന്ത്രി ജോർജ് കുര്യൻ. കവിയൂർ പഞ്ചായത്ത് ഓഫിസിനു വേണ്ടി പുതിയതായി നിർമിക്കുന്ന കെട്ടിടത്തിൻ്റെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു...
- Advertisment -

Most Popular

- Advertisement -