Thursday, November 12, 2026
No menu items!

subscribe-youtube-channel

HomeNewsKollamനഴ്‌സിങ് പഠനത്തിന്...

നഴ്‌സിങ് പഠനത്തിന് കുട്ടികള്‍ പുറത്തുപോകുന്നത് ഒഴിവാക്കാന്‍ സംസ്ഥാനത്ത് പുതിയ നഴ്‌സിങ് കോളേജുകള്‍ ആരംഭിക്കും : മന്ത്രി കെ മുരളീധരന്‍

കൊല്ലം : നഴ്സിങ് പഠനത്തിന് കുട്ടികള്‍ക്ക് പുറത്തുപോകേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാന്‍ സംസ്ഥാനത്ത് പുതിയ നഴ്സിങ് കോളേജുകള്‍ ആരംഭിക്കാനും നിലവിലെ കോളേജുകളില്‍ സീറ്റുകള്‍ വര്‍ധിപ്പിക്കാനും തീരുമാനിച്ചതായി ആരോഗ്യ മന്ത്രി കെ മുരളീധരന്‍. കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പുതുതായി സ്ഥാപിച്ച എം ആര്‍ ഐ, റോട്ടെം മെഷീനുകളുടെ പ്രവര്‍ത്തനോദ്ഘാടനം മെഡിക്കല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ഹോസ്റ്റല്‍ സൗകര്യമില്ലാത്ത നഴ്സിങ് കോളേജുകളില്‍ പുതിയ ഹോസ്റ്റലുകള്‍ ആരംഭിക്കും. മൂന്ന് മാസത്തിനുള്ളില്‍ ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും ഫാര്‍മസിസ്റ്റുകളുടെയും ലാബ് ടെക്‌നീഷ്യന്മാരുടെയും ജോലി ഭാരം കുറക്കാന്‍ ഘട്ടംഘട്ടമായി അധിക തസ്തികകള്‍ സൃഷ്ടിക്കും. കേരളത്തില്‍ ഏറ്റവും മികച്ച ചികിത്സ നല്‍കുന്നത് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ തന്നെയാണെന്നും കഴിവുറ്റ ഡോക്ടര്‍മാരും ജീവനക്കാരും ഏറെയുണ്ടെന്നും മന്ത്രി പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

77-ാം റിപ്പബ്ലിക് ദിനാഘോഷ നിറവില്‍ രാജ്യം

ന്യൂഡല്‍ഹി : രാജ്യം ഇന്ന് 77-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. രാവിലെ ഒൻപതരയോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങും ദേശീയ യുദ്ധസ്മാരകത്തിലെത്തി പുഷ്പചക്രം അര്‍പ്പിക്കുന്നതോടെ ചടങ്ങുകള്‍ ആരംഭിക്കും .രാഷ്ട്രപതി ദ്രൗപദി മുർമു...

പശ്ചിമ ബംഗാളിൽ കല്‍ക്കരി ഖനിയിൽ സ്ഫോടനം ; 7 പേർ കൊല്ലപ്പെട്ടു

കൊൽക്കത്ത : പശ്ചിമ ബംഗാളിലെ ബിർഭും ജില്ലയിലെ കല്‍ക്കരി ഖനിയിൽ വൻ സ്ഫോടനം. തൊഴിലാളികളടക്കം ഏഴ് പേർ കൊല്ലപ്പെട്ടു.നിരവധി പേർക്ക് പരിക്കേറ്റു.ഇന്ന് രാവിലെ ​ഗം​ഗാറാംചാക് മൈനിം​ഗ് പ്രൈവറ്റ് ലിമിറ്റഡെന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഖനിയിലാണ്...
- Advertisment -

Most Popular

- Advertisement -