ആലപ്പുഴ : ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിന്റെ പുനരുദ്ധാരണത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന പള്ളാത്തുരുത്തി പാലത്തിന്റെ പി എട്ട് മുതല്‍ പി 10 വരെയുള്ള സ്പാനുകള്‍ക്കിടയിലൂടെയുള്ള ജലഗതാഗതം നവംബര്‍ 12 മുതല്‍ 60 ദിവസത്തേക്ക് നിരോധിച്ച് ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ് ഉത്തരവിട്ടു.
പി ആറ് മുതല്‍ പി ഏഴ് വരെയുള്ള സ്പാനുകള്‍ക്കിടയിലൂടെ ചെറിയ ബോട്ടുകള്‍ക്കും ഒരു തട്ട് മാത്രമുള്ള ബോട്ടുകള്‍ക്കും മാത്രമായി ജലഗതാഗതം പരിമിതപ്പെടുത്തിയിട്ടുണ്ട്. സ്പാനുകള്‍ക്കിടയിലൂടെയുള്ള ജലഗതാഗതം ക്രമീകരിക്കുമ്പോള്‍ ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ബന്ധപ്പെട്ട നിര്‍മാണ കമ്പനിയെയും കെഎസ്ടിപി എക്‌സിക്യൂട്ടീവ് എന്‍ജിനീയറെയും ജില്ലാ കളക്ടര്‍ ചുമതലപ്പെടുത്തി.