Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsപത്തനംതിട്ട ജില്ലയിലെ...

പത്തനംതിട്ട ജില്ലയിലെ മൂന്നു റോഡുകള്‍ക്കായി 27 കോടിയുടെ ഭരണാനുമതി

പത്തനംതിട്ട : ജില്ലയിലെ മൂന്നു റോഡുകള്‍ ബിഎംബിസി നിലവാരത്തില്‍ നവീകരിച്ചു നിര്‍മിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് ഭരണാനുമതി നല്‍കി. ആകെ 27 കോടി രൂപയുടെ നിര്‍മാണപ്രവൃത്തികള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്.

തിരുവല്ല നിയോജകമണ്ഡലത്തിലെ കടപ്ര- വീയപുരം റോഡിന് പത്തുകോടി രൂപയും കോന്നി നിയോജകമണ്ഡലത്തിലെ മാങ്കാട്- കുന്നിട റോഡിന് 10.5 കോടി രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. കോന്നി മണ്ഡലത്തിലെ വയ്യാറ്റുപുഴ- തേരകത്തുമണ്ണ്- മണിപ്ലാവ്- നീലിപ്പിലാവ്- ചിറ്റാര്‍ ഓള്‍ഡ് ബസ് സ്റ്റാന്‍ഡ്- ഫോറസ്റ്റ് ഡിപ്പോ- മണക്കയം ചിറ്റാര്‍ ടൗണ്‍ റോഡ്- ഹിന്ദി മുക്ക്- താഴേപാമ്പിനി- ചിറ്റാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ റോഡ് 1.1 കിലോമീറ്റര്‍ ബിഎംബിസി നിലവാരത്തില്‍ പണിയുന്നതിനും 7 കിലോമീറ്റര്‍ 20 എംഎം സിസി ഓവര്‍ലേ ചെയ്യുന്നതിനുമായി 6.7 കോടി രൂപയുമാണ് അനുവദിച്ചിട്ടുള്ളത്.

എല്ലാ പ്രതിസന്ധികള്‍ക്ക് ഇടയിലും പശ്ചാത്തല വികസനം സാധ്യമാക്കാന്‍ പ്രതിജ്ഞാബദ്ധമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത് എന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. കൂടുതല്‍ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കി റോഡുകളുടെ നിലവാരം ഉയര്‍ത്തും. ഇപ്പോള്‍ ഭരണാനുമതി നല്‍കിയ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് കൂട്ടി ചേര്‍ത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

​ഗം​ഗാവലി പുഴയിൽ നിന്ന് അർജുന്റെ വാഹനത്തിന്റെ ക്രാഷ് ഗാർഡ് കണ്ടെത്തി

ഷിരൂർ : കർണാടകയിലെ ഷിരൂരിൽ കാണാതായ അർജുനും മറ്റ് രണ്ട് പേർക്കും വേണ്ടിയുള്ള തിരച്ചിലിൽ ഗം​ഗാവലി പുഴയിൽ നിന്ന് ലോറിയുടെ ക്രാഷ് ഗാർഡ് കിട്ടി.ഇത് അർജുൻ ഓടിച്ച വണ്ടിയുടേതാണെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചു....

സത്യപ്രതിജ്ഞ ചടങ്ങ് : സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

തിരുവനന്തപുരം : സത്യപ്രതിജ്ഞ ചടങ്ങിനായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. സുരക്ഷ സംബന്ധിച്ച മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഡിജിപി റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു. പന്തല്‍ നിര്‍മാണവും സ്റ്റേജ് ഒരുക്കങ്ങളും അവസാനഘട്ടത്തിലെത്തി. തുടക്കത്തില്‍ 12,000 പേര്‍ക്ക് പ്രവേശനം...
- Advertisment -

Most Popular

- Advertisement -