ആലപ്പുഴ: മാരാരിക്കുളം – ആലപ്പുഴ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 50 (സര്‍വോദയ ഗേറ്റ്) നവംബര്‍ ഏഴിന് രാവിലെ എട്ട് മണി മുതല്‍ നവംബര്‍ എട്ടിന് രാത്രി എട്ട് മണി വരെ അറ്റകുറ്റപണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍ 49 (കലവൂര്‍ റോഡ് ഗേറ്റ്) വഴിയോ ലെവല്‍ ക്രോസ് നമ്പര്‍ 51 (റേഡിയോ സ്‌റ്റേഷന്‍ ഗേറ്റ്) വഴിയോ പോകണമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.