Wednesday, August 26, 2026
No menu items!

subscribe-youtube-channel

HomeHealthലൈഫ് ലൈൻ ...

ലൈഫ് ലൈൻ  ആശുപത്രിയിൽ  ലീഡ്‌ലെസ്സ്  പേസ്‌മേക്കർ  വിജയകരം

അടൂർ:  ലൈഫ് ലൈൻ  ആശുപത്രിയിൽ  ലീഡ്‌ലെസ്സ്  പേസ്‌മേക്കർ  വിജയകരം .
ലോകത്തെ  ഏറ്റവും  ചെറിയ  പേസ്‌മേക്കർ  എന്ന്  വിശേഷിപ്പിക്കുന്ന  ലീഡ്‌ലെസ്സ്  പേസ്‌മേക്കർ  ചികിത്സക്കു  അടൂർ  ലൈഫ് ലൈൻ  ആശുപത്രിയിലെ  കാർഡിയോളജി  വിഭാഗം  തുടക്കമിട്ടു. ഹൃദയമിടിപ്പ്  കുറവുള്ള 87 വയസ്സുള്ള  രോഗിക്കാണ് ഓപ്പറേഷൻ  കൂടാതെയുള്ള  ഈ  നവീന  പേസ്‌മേക്കർ  ഘടിപ്പിച്ചത് .
ലൈഫ് ലൈൻ  ഹാർട്ട്  ഇൻസ്റ്റിറ്റ്യൂട്ട് -ലെ  സീനിയർ  കൺസൾട്ടന്റുമാരായ  ഡോ സാജൻ  അഹമ്മദ് , ഡോ ശ്യാം  ശശിധരൻ , ഡോ വിനോദ്  മണികണ്ഠൻ , ഡോ കൃഷ്ണ  മോഹൻ,ഡോ ചെറിയാൻ  ജോർജ് , ഡോ ചെറിയാൻ  കോശി ,ഡോ എസ് രാജഗോപാൽ എന്നിവരടങ്ങുന്ന  ടീമാണ്  ചികിത്സക്കു  നേതൃത്വം  നൽകിയത്.

തിരഞ്ഞെടുക്കപ്പെട്ട  രോഗികളിൽ  ഈ  ‘ക്യാപ്സ്യൂൾ ’ രൂപത്തിലെ  പേസ്‌മേക്കർ   ഫലപ്രദവും  സുരക്ഷിതവുമാണെന്നു  കാർഡിയോളജി  വിഭാഗം  മേധാവി  ഡോ സാജൻ  അഹമ്മദ്  പറഞ്ഞു . സാധാരണ  പേസ്‌മേക്കറിനെ  അപേക്ഷിച്ചു    സർജറി  പാടുകൾ  ഇല്ലാതെ  ചെയ്യുകയും , രോഗിക്ക്  പിറ്റേ  ദിവസം  മുതൽ  നിത്യ ജീവിതത്തിലേക്കു  തടസ്സങ്ങൾ  കൂടാതെ  തിരുച്ചുവരാനാകും  എന്നതും  ഇതിന്റെ  സവി ഷേതകളാണെന്നു  ഡോ ശ്യാം  ശശിധരൻ  അഭിപ്രായപ്പെട്ടു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബിഹാറിൽ പ്രതിപക്ഷ സഖ്യം തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചു

ന്യൂഡൽഹി : ബിഹാർ തെരഞ്ഞെടുപ്പിൽ ആർജെഡി നേതാവ് തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രതിപക്ഷ സഖ്യം തെരഞ്ഞെടുത്തു.വികാശീല്‍ ഇന്‍സാന്‍ പാര്‍ട്ടി(വിഐപി) നേതാവ് മുകേഷ് സഹാനിയാണ് മുന്നണിയുടെ ഉപമുഖ്യമന്ത്രി സ്ഥാനാര്‍ഥി. വ്യാഴാഴ്ച പട്‌നയില്‍ നടന്ന...

കണ്ണൂരിൽ ചോരപ്പാടുകളുമായി സ്വർണ്ണ വ്യാപാരിയുടെ കാർ ഉപേക്ഷിച്ചനിലയിൽ

കണ്ണൂർ :  പരിയാരം പിലാത്തറ കോ ഓപ്പറേറ്റീവ് കോളജിന് സമീപത്തെ ഒഴിഞ്ഞ സ്ഥലത്ത് ദുരൂഹ സാഹചര്യത്തിൽ ചോരപ്പാടുകളുമായി കാർ ഉപേക്ഷിച്ച നിലയിൽ. വസ്ത്രങ്ങൾ ഉൾപ്പെടെ കാറിനുള്ളിൽ നിന്ന് വലിച്ചുവാരിയിട്ട നിലയിലാണ്. തലശ്ശേരിയിൽ ഏറെനാളായി...
- Advertisment -

Most Popular

- Advertisement -