Wednesday, April 2, 2025
No menu items!

subscribe-youtube-channel

HomeNewsAdoorപ്രമേഹവും ക്ഷേമവും :...

പ്രമേഹവും ക്ഷേമവും : ബോധവത്കരണം

അടൂർ : ലൈഫ് ലൈൻ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ “പ്രമേഹവും ക്ഷേമവും” (Diabetes and Well-being) എന്ന വിഷയത്തിൽ ബോധവത്കരണ പരിപാടി  നടന്നു. ലോക പ്രമേഹ ദിനത്തോടനുബന്ധിച്ചു ലൈഫ് ലൈൻ ആശുപത്രിയിൽ സംഘടിപ്പിച്ച പരിപാടി അടൂർ മുനിസിപ്പൽ ചെയർപേഴ്സൺ  ദിവ്യാ രജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ആശുപത്രി ചെയർമാൻ ഡോ എസ് പാപ്പച്ചൻ അധ്യക്ഷത വഹിച്ചു.

മധുരം, അരിയാഹാരം, ഫാസ്റ് ഫുഡ്, ബേക്കറി പലഹാരങ്ങൾ എന്നിവയുടെ ഉപഭോഗം കുറച്ച് ജീവിത ശൈലി ക്രമപ്പെടുത്തി പ്രമേഹമുക്തമായ ജീവിതം ഉണ്ടാക്കിയെടുക്കുന്നതിന്റെ പ്രാധാന്യം അവർ ഓർമപ്പെടുത്തി.
‘പ്രേമേഹം – ഒരു ആമുഖം’ എന്ന വിഷയത്തിൽ ഡോ ജീൻ ആർ ഏബ്രഹാമും, ‘അറിയാവുന്നവ ഭക്ഷിക്കുക, ഭക്ഷിക്കുന്നതേതെന്നു അറിയുക’ എന്ന വിഷയത്തിൽ ഡോ സെലിൻ ഏബ്രഹാമും പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

ഡോ ബിജു ജോർജ് മോഡറേറ്റർ, സിഇഒ ഡോ ജോർജ് ചാക്കച്ചേരി,  എച്ഛ് ആർ മാനേജർ ജോർജ് എന്നിവർ പ്രസംഗിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റ്റി ആർ രഘുനാഥനെ സി പി എം കോട്ടയം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു

കോട്ടയം: സി പി എം കോട്ടയം ജില്ലാ സെക്രട്ടറിയായി റ്റി ആർ രഘുനാഥനെ തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ കമ്മറ്റിയിലാണ് രഘുനാഥനെ സെക്രട്ടറിയായി തീരുമാനിച്ചത്. ജില്ലാ സമ്മേളനത്തിൽ സെക്രട്ടറിയായി...

Kerala Lottery Results : 27-01-2025 Win Win W-806

1st Prize Rs.7,500,000/- (75 Lakhs) WD 933705 (PUNALUR) Consolation Prize Rs.8,000/- WA 933705 WB 933705 WC 933705 WE 933705 WF 933705 WG 933705 WH 933705 WJ 933705 WK...
- Advertisment -

Most Popular

- Advertisement -