Thursday, April 16, 2026
No menu items!

subscribe-youtube-channel

HomeAgricultureഇലന്തൂർ റബ്ബർ...

ഇലന്തൂർ റബ്ബർ ഉത്പാദക സംഘം റബ്ബർ ഇറക്കുമതിയിൽ ആശങ്ക രേഖപ്പെടുത്തി

ഇലന്തൂർ : കോമ്പൗണ്ട് റബ്ബർ ആസിയാൻ രാജങ്ങളിൽ നിന്ന് കുറഞ്ഞ ചിലവിൽ ഇറക്കുമതി ചെയ്യുന്നതിൽ ഇലന്തൂർ റബ്ബർ ഉത്പാദക സംഘം അശങ്ക രേഖപ്പെടുത്തി. സർക്കാർ റബ്ബർ സംഭരണം നടത്തണമെന്നും,റബ്ബറിന്റെ അടിസ്ഥാന വില 250 ആക്കണമെന്നും യോഗം ആശ്യപ്പെട്ടു.യോഗം പമ്പാ റബ്ബേഴ് മാനേജിംഗ് ഡയറക്ടർ എ.ആർ.ദിവാകരൻ ഉദ്ഘാടനം ചെയ്തു.ആർ.പി.എസ്. പ്രസിഡൻറ് കെ.ജി.റെജി അദ്ധ്യക്ഷത വഹിച്ചു.

അസിസ്റ്റൻറ് ഡവലപ്മെൻറ് ആഫീസർ കെ. അജിത റബ്ബർ കൃഷിയെക്കുറിച്ച് ക്ലാസ്സ് എടുത്തു. വൈസ് പ്രസിഡൻറ് ബിജു പി.തോമസ്,ഡയറക്ടറൻമാരായ ബിജി വർഗീസ് നെല്ലിക്കുന്നത്ത്,ആർ.ശശിഭൂഷൺ,റജിൻ എബ്രഹാം,ജോൺസ് യോഹന്നാൻ,കോശി തോമസ്,ശ്രീകലാ റെജി,ജോർജ്ജ് സക്കറിയ,എം.എസ്.പ്രസാദ്,ഇന്ദിര ശശി,ലേഖ വി.നായർ,സിന്ധു ബോസ് എന്നിവർ പ്രസംഗിച്ചു.

ഇലന്തൂർ റബ്ബർ ഉത്പാദക സംഘത്തിന്റെ ആഭിമുഖ്യത്തിൽ നവംബർ 27 ന് ഇടപ്പരിയാരം നളന്ദ മന്ദിറിൽ വച്ച് സൗജന്യ ഏക ദിന കൂൺകൃഷി പരിശീലനം നടത്തുന്നുവെന്നും താല്പര്യമുള്ളവർ 9048685287 ൽ പേരുകൾ രജിസ്റ്റർ ചെയ്യണമെന്നും പ്രസിഡൻറ് കെ.ജി.റെജി. അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തദ്ദേശ വാര്‍ഡ് വിഭജനം അന്തിമവിജ്ഞാപനം പുര്‍ത്തിയായി: പുതുതായി ആയിരത്തോളം ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍

തിരുവനന്തപുരം : തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഡ് പുനര്‍വിഭജനത്തിന്റെ അന്തിമവിജ്ഞാപനം പുര്‍ത്തിയായി. ഇതോടെ സംസ്ഥാനത്തെ 23,612 വാര്‍ഡുകളില്‍ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ഉടനെ തുടങ്ങും. സംസ്ഥാനത്തെ ഗ്രാമ പഞ്ചായത്തുകളില്‍ ആയിരത്തോളം പുതിയ വാര്‍ഡുകളാണ് കൂടിയത്....

കൃഷി മേഖലയെ ജീവവായു പോലെ സംരക്ഷിക്കണം : ഡോ. യുയാക്കിം മാർകുറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത

തിരുവല്ല : കൃഷി മേഖലയെ ജീവവായുപോലെ സംരക്ഷിക്കാൻ എവരും തയ്യാറാകണമെന്നും പരമ്പരാഗത കൃഷികളിൽ നിന്നും കർഷകർ പിൻവലിയുന്നത് മനസ്സിലാക്കി അവർക്കു ആവശ്യമായ സാമ്പത്തിക സുരക്ഷയൊരുക്കുന്നതിൽ സർക്കാർ അടിയന്തിര ശ്രദ്ധ ചെലുത്തണമെന്നും  ഡോ. യുയാക്കീം ...
- Advertisment -

Most Popular

- Advertisement -