കൊച്ചി : ഡെങ്കിപ്പനി ബാധിച്ച് വിദേശ ടൂറിസ്റ്റ് മരിച്ചു.അയർലൻഡ് പൗരനായ ഹോളവെൻകോ (74) ആണ് ഫോർട്ട് കൊച്ചിയിലെ ഹോം സ്റ്റേയിൽ വച്ച് മരിച്ചത്. കേരളത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച ശേഷം പത്ത് ദിവസം മുമ്പാണ് ഇദ്ദേഹം കൊച്ചിയിൽ എത്തിയത്.പനിബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം ഇദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടുകയും ഡെങ്കിപ്പനി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
