കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തിൽ അപൂർവയിനത്തിൽപ്പെട്ട പക്ഷികളുമായി 2 പേർ പിടിയിൽ.ഞായറാഴ്ച രാത്രി വിമാനത്തിൽ വന്ന തിരുവനന്തപുരം സ്വദേശികളായ ബിന്ദു, ശരത് എന്നിവരിൽ നിന്നാണ് പക്ഷികളെ പിടിച്ചത്.യാത്രക്കാരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥർ ബാഗേജുകൾ പരിശോധിച്ചപ്പോഴാണ് വേഴാമ്പല്‍ ഉള്‍പ്പെടെ അപൂര്‍വയിനത്തില്‍ പെട്ട 14 പക്ഷികളെ കണ്ടെത്തിയത്.രണ്ട് ലക്ഷം രൂപ വരെ വിലമതിപ്പുള്ള പക്ഷികളാണ് ഇക്കൂട്ടത്തിലുള്ളത്.കസ്റ്റംസും വനം വകുപ്പും പ്രതികളെ ചോദ്യം ചെയ്യുകയാണ്.പക്ഷികളെ പരിചരണത്തിനായി വെറ്ററിനറി ഡോക്ടര്‍മാര്‍ക്കും പക്ഷി വിദഗ്ധര്‍ക്കും കൈമാറി.