Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴ വാഹനാപകടം...

ആലപ്പുഴ വാഹനാപകടം : ഓവര്‍ലോഡും വണ്ടിയുടെ പഴക്കവും അപകടത്തിന്റെ ആഘാതം കൂട്ടി

ആലപ്പുഴ : കളര്‍കോട് കെ.എസ്.ആര്‍.ടി.സി ബസ്സും കാറും കൂട്ടിയിടിച്ച് അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ ഓവര്‍ലോഡും വണ്ടിയുടെ പഴക്കവും അപകടത്തിന്റെ ആഘാതം കൂട്ടിയെന്ന് ആര്‍ടിഒ എകെ ദിലു പറഞ്ഞു.11 കുട്ടികള്‍ കാറിലുണ്ടായിരുന്നുവെന്നാണ് പറയുന്നത്.പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ ഓവര്‍ലോഡ് കാരണം തെറിച്ചുപോകാതെ ഇടിയുടെ ആഘാതം മുഴുവൻ ഉള്ളിലേക്ക് വരുകയും അതാണ് അപകടത്തിന്‍റെ വ്യാപ്തി കൂട്ടിയതെന്നും ആര്‍ടിഒ പറഞ്ഞു.

വാഹനത്തിന് 14 വര്‍ഷം പഴക്കമുണ്ട്.ആന്‍റി ലോക്ക് ബ്രേക്കിങ് സിസ്റ്റം ഈ വാഹനത്തില്‍ ഇല്ല. വാഹനത്തില്‍ എയര്‍ബാഗ് സംവിധാനം ഇല്ലായിരുന്നു. വാഹനമോടിച്ചയാള്‍ക്ക് പരിചയക്കുറവുണ്ടാവും. പഴയ വണ്ടിയായതിനാൽ തന്നെ അമിത വേഗതയ്ക്കുള്ള സാധ്യതയില്ല.റോഡിൽ വെളിച്ചത്തിന്‍റെ പ്രശ്നവും ഉണ്ടായിരുന്നു .റോഡില്‍ രൂപപ്പെട്ട ജലപാളികളും വാഹനത്തിന്റെ പഴക്കവും ഓവര്‍ലോഡും തന്നെയായിരിക്കും അപകടകാരണമെന്നും ആര്‍.ടി.ഒ ചൂണ്ടിക്കാട്ടി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഐഎഎസിൽ അഴിച്ചു പണി : നാല് ജില്ലാ കളക്ടർമാർക്ക് മാറ്റം

തിരുവനന്തപുരം : ഐഎഎസിൽ മാറ്റങ്ങൾ വരുത്തി സർക്കാർ. ഇതോടെ നാല് ജില്ലാ കളക്ടർമാർക്ക് മാറ്റം. എറണാകുളം, ഇടുക്കി, കോട്ടയം, പാലക്കാട് ജില്ലാ കളക്ടർമാരെ മാറ്റി. ചൊവ്വാഴ്ച അർധരാത്രിയാണ്  ഉത്തരവ് പുറത്തിറങ്ങിയത്. എറണാകുളം ജില്ലാ കളക്ടറായിരുന്ന...

Kerala Lotteries Results : 11-09-2025 Karunya Plus KN-589

1st Prize ₹1,00,00,000/- PJ 313650 (IRINJALAKKUDA) Consolation Prize ₹5,000/- PA 313650 PB 313650 PC 313650 PD 313650 PE 313650 PF 313650 PG 313650 PH 313650 PK 313650...
- Advertisment -

Most Popular

- Advertisement -