കൊല്ലം : അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു . സേലം സ്വദേശി ധനപാലനാണ് മരിച്ചത്.16 പേർക്ക് പരുക്കേറ്റു.മൂന്നു പേരുടെ നില ഗുരുതരമായി തുടരുകയാണ്.കൊല്ലം ആര്യങ്കാവിലാണ് അപകടമുണ്ടായത്.
ദർശനം കഴിഞ്ഞ് മടങ്ങുന്ന തഴ്നാട്ടിൽ നിന്നെത്തിയ അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത് . തമിഴ്നാട്ടിൽനിന്ന് സിമന്റുമായി വരികയായിരുന്നു ലോറി.ഇടിയുടെ ആഘാതത്തിൽ ബസ് 25 അടി താഴ്ചയിൽ തോട്ടിലേക്ക് മറിഞ്ഞു.