തിരുവല്ല : പാണാകേരി പാടശേഖര നെല്ലുൽപ്പാദന സമിതിയുടെ പൊതുയോഗം പ്രസിഡൻ്റ് ദാനിയേൽ ഇടിക്കുളയുടെ അദ്ധ്യക്ഷതയിൽ നാളെ വൈകിട്ട് 4 ന് കോവൂർ മണപ്പുറത്ത് ഏബ്രഹാമിൻ്റെ ഭവനത്തിൽ കൂടും. പെരിങ്ങരയിൽ കഴിഞ്ഞ ആഴ്ച ഇറക്കിയ കൃഷിയിൽ കനത്ത മഴയെ തുടർന്ന് ബണ്ട് തകർന്ന് വെള്ളം കയറി നാശനഷ്ടമുണ്ടായ സാഹചര്യം ഉണ്ടായി.
തുടർന്ന് വീണ്ടും കൃഷിയിറക്കാൻ ആവശ്യമായ വിത്ത് സർക്കാരിൽ നിന്നും ലഭിക്കുന്നതിനും മറ്റുമായി തീരുമാനമെടുക്കുന്നതിനായി പൊതുയോഗം വിളിച്ച് കൂട്ടുന്നത്. യോഗത്തിൽ എല്ലാ കർഷക സുഹൃത്തുക്കളും പങ്കെടുക്കണമെന്ന് സെക്രട്ടറി സുനിൽ അറിയിച്ചു.