വത്തിക്കാൻ : ആർച്ച് ബിഷപ് മാർ ജോർജ് ജേക്കബ് കൂവക്കാടിന്റെ കർദിനാൾ സ്ഥാനാരോഹണം ഇന്നു നടക്കും. ഇന്ത്യൻ സമയം രാത്രി 8. 30ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഫ്രാൻസിസ് മാർപാപ്പ മുഖ്യ കർമികത്വം വഹിക്കുന്ന ചടങ്ങിലാണ് ചങ്ങനാശേരി അതിരൂപതാംഗമായ മാർ ജോർജ് കൂവക്കാട് കർദനാളായി ഉയർത്തപ്പെടുന്നത് .
വൈദികനായിരിക്കെ നേരിട്ടു കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെടുന്ന ഇന്ത്യയിൽനിന്നുള്ള ആദ്യ പുരോഹിതനാണ് അദ്ദേഹം. മാർ ജോർജ് കൂവക്കാട് ഉൾപ്പെടെ 21 പേരെയാണു കർദിനാൾ പദവിയിലേക്ക് ഉയർത്തുന്നത്. കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചടങ്ങിൽ പങ്കെടുക്കുവാൻ ഇന്ത്യയെ പ്രതിനിധീകരിച്ച് വത്തിക്കാനിൽ എത്തിയിരിക്കുന്നത്.