കോഴിക്കോട് : ഗെയിം കളിക്കാൻ മൊബൈൽ ഫോൺ നൽകാത്തതിന് പതിനാലു വയസുകാരൻ അമ്മയെ കുത്തി പരുക്കേൽപ്പിച്ചു. പയ്യോളി കാരക്കോട് ഇന്നലെ രാത്രിയായിരുന്നു ഉറങ്ങി കിടന്ന മാതാവിനെ 14-കാരൻ അക്രമിച്ചത്.
മൊബൈൽ ഗെയിമിന് അടിമയായ കുട്ടി പഠനം അവസാനിപ്പിച്ചിരുന്നു. ഫോണിൽ ഇൻ്റർനെറ്റ് തീർന്നതോടെ അമ്മയുടെ ഫോൺ തരണമെന്ന് ആവശ്യപ്പെട്ടു . ഇതിനു തയാറാകാത്തതിനെ തുടർന്നാണ് ഉറങ്ങി കിടന്ന മാതാവിനെ കുട്ടി കത്തികൊണ്ട് കുത്തിയത്.കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള യുവതിയുടെ പരിക്ക് ഗുരുതരമല്ല.