ശ്രീനഗർ : ജമ്മു കശ്മീരിലെ കുൽഗാമിൽ നടന്ന ഏറ്റുമുട്ടലിൽ സൈന്യം അഞ്ച് ഭീകരരെ വധിച്ചു . രഹസ്യവിവരത്തെ തുടർന്ന് സുരക്ഷാസേന നടത്തിയ തിരച്ചിലിന് ഒടുവിലാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു .സൈന്യവും ജമ്മു കശ്മീർ പൊലീസും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. പ്രദേശം സുരക്ഷാ സേന വളഞ്ഞിരിക്കുകയാണ്.