Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsപ്രധാനമന്ത്രിക്ക് കുവൈത്തിൽ...

പ്രധാനമന്ത്രിക്ക് കുവൈത്തിൽ ഊഷ്മള സ്വീകരണം

കുവൈത്ത് സിറ്റി : രണ്ടു ദിവസത്തെ സന്ദർശനത്തിനായി കുവൈറ്റിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മള സ്വീകരണം.അമീരി വിമാനത്താവളത്തിൽ കുവൈത്ത് പ്രതിരോധ, ആഭ്യന്തര മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിയുടെ നേതൃത്വത്തിലാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്.

43 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്തിലെത്തുന്നത്. കുവൈത്ത് അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ ക്ഷണപ്രകാരമാണ് മോദിയുടെ സന്ദർശനം.വാണിജ്യ, പ്രതിരോധ മേഖലകളിലെ ഇരുരാജ്യങ്ങളുടെയും സഹകരണം സന്ദർശനത്തിൽ ചർച്ച ചെയ്യും.അറേബ്യൻ ഗൾഫ് കപ്പ് കായികമേളയുടെ ഉദ്ഘാടനത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബാച്‌ലർ ഓഫ് ഡിസൈൻ കോഴ്‌സിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം : കേരള സർക്കാരിനു കീഴിൽ കൊല്ലം ജില്ലയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി കേരള, ബാച്ചിലർ ഓഫ് ഡിസൈൻ (ഫാഷൻ ഡിസൈൻ) കോഴ്‌സിലേക്ക് അപേക്ഷിക്കാം. അപേക്ഷകർ ഏതെങ്കിലും അംഗീകൃത പരീക്ഷ ബോർഡിന്റെ...

ശബരിമല തുലാമാസ പൂജ : ഇന്നത്തെ വെര്‍ച്വല്‍ ‍ ക്യൂ  ബുക്കിംഗ്  52000 കടന്നു

ശബരിമല: തുലാമാസ പൂജക്കായി നട തുറന്ന ശേഷം ശബരിമല ദര്‍ശനത്തിനുള്ള തിരക്ക് കൂടുന്നു.  ഇന്നത്തെ  വെര്‍ച്വല്‍ ‍  ക്യൂ  ബുക്കിംഗ്  52000 കടന്നു, മുൻ വർഷങ്ങളെക്കാൾ  കൂടുതലാണ്. മാസ പൂജയുടെ സമയങ്ങളില്‍ പടിപൂജക്കും ഉദയാസ്തമന...
- Advertisment -

Most Popular

- Advertisement -