ഹൈദരാബാദ് : പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ചതറിഞ്ഞിട്ടും അല്ലു അർജുൻ സിനിമ കാണുന്നത് തുടർന്നെന്ന് പോലീസ് .തെളിവായി തിയറ്ററിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു.യുവതി മരിച്ച വിവരം തിയേറ്ററിനകത്തുവെച്ചു തന്നെ താൻ അല്ലുവിനെ അറിയിച്ചുവെന്ന് ഡപ്യൂട്ടി കമ്മിഷണർ വ്യക്തമാക്കി.അല്ലു അർജുന്റെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥർ തിയറ്ററിൽ ജനങ്ങളെ കൈകാര്യം ചെയ്ത രീതിയാണ് അപകടത്തിനിടയാക്കിയതെന്നാണ് പോലീസ് വിശദീകരണം. അതേസമയം ,അർജുന്റെ ജൂബിലി ഹിൽസിലെ വീടിനു നേരെ ഇന്നലെ ഉസ്മാനിയ സർവകലാശാല വിദ്യാർഥികളുടെ ആക്രമണം ഉണ്ടായി.