Friday, August 1, 2025
No menu items!

subscribe-youtube-channel

HomeNewsമകരവിളക്ക് ഉത്സവം:...

മകരവിളക്ക് ഉത്സവം: മാലിന്യമുക്തം പൂങ്കാവനം ശുചീകരണയജ്ഞം

ശബരിമല: മകരവിളക്ക് ഉത്സവത്തിന് മുന്നോടിയായി  അയ്യപ്പൻറെ പൂങ്കാവനം മാലിന്യമുക്തമാക്കുന്നതിനായി  ജില്ലാ ഭരണകൂടവും ശബരിമല സാനിറ്റേഷൻ സൊസൈറ്റിയും സംയുക്തമായി പൂങ്കാവനം ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ  പൂങ്കാവനം ശുചീകരണ യജ്ഞം സംഘടിപ്പിച്ചത്. പമ്പയിൽ നടന്ന ശുചീകരണ പ്രവർത്തനത്തിന് ജില്ലാ കലക്ടർ എസ് പ്രേംകൃഷ്ണൻ, ശബരിമല എഡിഎം ഡോ. അരുൺ എസ് നായർ, അടൂർ ആർഡിഒ ബി. രാധാകൃഷ്ണൻ, ഡെപ്യൂട്ടി കലക്ടർ ആർ. രാജലക്ഷ്മി തുടങ്ങിയവർ നേതൃത്വം നൽകി.

പമ്പാനദി, പടവുകൾ, സ്നാനഘട്ടങ്ങൾ, തീർത്ഥാടനപാത തുടങ്ങിയവ വൃത്തിയാക്കി.  ജില്ലയിലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, വിശുദ്ധി സേനാംഗങ്ങൾ, സിവിൽ ഡിഫൻസ്,  മുസലിയാർ കോളേജിലെ  വോളൻ്റിയേഴ്‌സ്, എൻഎസ്എസ് വോളൻ്റിയേഴ്‌സ്, സന്നദ്ധ സേവാസംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത : എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പത്തനംതിട്ട :മറാത്താവാഡക്ക് മുകളിൽ ചക്രവാതച്ചുഴി നിൽക്കുന്നതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത.എട്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്,...

പരിശുദ്ധ പൗലോസ് ദ്വിതീയൻ ബാവാ പ്രാർത്ഥനയിലൂടെ ഊർജ്ജം കണ്ടെത്തിയ യോഗിവര്യൻ : പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം : സഭയുടെ സ്വാതന്ത്ര്യത്തിനായി നിലകൊണ്ട കർമ്മധീരനായിരുന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ ബാവായെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അനുസ്മരിച്ചു. പ്രാർത്ഥനാനിർഭരമായ...
- Advertisment -

Most Popular

- Advertisement -