പത്തനംതിട്ട : ശിവഗിരിയിൽ നടത്തിയ പ്രസംഗത്തിൽ സനാധന ധർമ്മത്തെ അപമാനിച്ച മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ബിജെപി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ നടന്ന പ്രതിഷേധ പരിപാടി ദേശീയ കൗൺസിൽ അംഗം വിക്ടർ ടി തോമസ് ഉദ്ഘാടനം ചെയ്തു.ബി. ജെ. പി. ജില്ലാ പ്രസിഡന്റ്.അഡ്വ. വി.എ. സൂരജ് അധ്യക്ഷത വഹിച്ചു.
ബിജെപി ജില്ലാ ഭാരവാഹികളായ എം എസ് അനിൽ, അഡ്വ. ഷൈൻ ജി കുറുപ്പ്, യുവമോർച്ച ജില്ലാ പ്രസിഡന്റ് നിതിൻ ശിവ, മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് ചന്ദ്രലേഖ. എസ്, കർഷകമോർച്ച ജില്ലാ പ്രസിഡന്റ് വിജയകുമാർ മൈലപ്ര, സംസ്ഥാന കൗൺസിൽ അംഗം പി വി അനോജ്,ആറന്മുള മണ്ഡലം പ്രസിഡന്റ് ദീപ ജി നായർ, അടൂർ മണ്ഡലം പ്രസിഡന്റ് അനിൽ നെടുമ്പിള്ളിൽ, മല്ലപ്പള്ളി മണ്ഡലം പ്രസിഡന്റ് വിനോദ് കെ ആർ, റാന്നി മണ്ഡലം പ്രസിഡന്റ് സന്തോഷ് വടശ്ശേരിക്കര,മഹിളാമോർച്ച നേതാക്കളായ മണി വിജയ്, ശ്രീവിദ്യ സുഭാഷ്, പ്രിയ സതീഷ്, ബിന്ദു ഹരികുമാർ, അനില, ബിജെപി മണ്ഡലം ജനറൽ സെക്രട്ടറിമാരായ ബൈജു കോട്ട,അഡ്വ. ജി. നന്ദകുമാർ, വിജയകുമാർ തെങ്ങമം, അനിൽ അമ്പാടി, മണ്ഡലം നേതാക്കളായ അനീഷ് കുമാർ.പി,രഘുവരൻ,രാജീവ്, അനിൽ ചെന്താമര, ശരത് പുന്നംതോട്ടം, കുളനട പഞ്ചായത്ത് പ്രസിഡന്റ് കെ സി മണിക്കുട്ടൻ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.