Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് അന്തിമ...

സംസ്ഥാനത്ത് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം : പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായി സംസ്ഥാനത്ത് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 2,78,10,942 വോട്ടർമാരാണ് സംസ്ഥാനത്ത് ആകെയുള്ളത്. അന്തിമ വോട്ടർപട്ടിക പ്രകാരമുള്ള ആകെ വോട്ടർമാരിൽ 1,43,69,092 പേർ സ്ത്രീകളാണ്. ആകെ പുരുഷ വോട്ടർമാർ – 1,34,41490. ആകെ ഭിന്നലിംഗ വോട്ടർമാർ – 360.

കൂടുതൽ വോട്ടർമാരുള്ള ജില്ല – മലപ്പുറം (34,01,577), കുറവ് വോട്ടർമാരുള്ള ജില്ല – വയനാട് (6,42,200). കൂടുതൽ സ്ത്രീ വോട്ടർമാരുള്ള ജില്ല – മലപ്പുറം (17,00,907). കൂടുതൽ ഭിന്നലിംഗ വോട്ടർമാരുള്ള ജില്ല – തിരുവനന്തപുരം (93). ആകെ പ്രവാസി വോട്ടർമാർ – 90,124. പ്രവാസി വോട്ടർമാർ കൂടുതലുള്ള ജില്ല – കോഴിക്കോട് (35,876). സംസ്ഥാനത്ത് 25,409 പോളിങ് സ്റ്റേഷനുകളുണ്ട്.

2025 ജനുവരി 1 യോഗ്യതാ തീയതിയായുള്ള അന്തിമ വോട്ടർ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. വിവിധ പ്രായപരിധിയിൽ ഉൾപ്പെടുന്ന 63,564 ആളുകളാണ് പുതിയതായി വോട്ടർ പട്ടികയിൽ പേര് ചേർക്കപ്പെട്ടത്. മരണപ്പെട്ടതും, താമസം മാറിയതും ഉൾപ്പെടെ 89,907 വോട്ടർമാരാണ് വോട്ടർ പട്ടിക ശുദ്ധീകരണ പ്രക്രിയയുടെ ഭാഗമായി ഒഴിവാക്കപ്പെട്ടത്. പുതുതായി 232 പോളിങ് സ്റ്റേഷനുകൾ കൂട്ടിച്ചേർത്തു.

സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്‌സൈറ്റിൽ (www.ceo.kerala.gov.in) അന്തിമ വോട്ടർ പട്ടിക വിവരങ്ങൾ ലഭ്യമാണ്. കൂടാതെ സൂക്ഷ്മ പരിശോധനകൾക്കായി ബന്ധപ്പെട്ട ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസറുടെ കാര്യാലയത്തിലും, വില്ലേജ് ഓഫീസുകളിലും, ബൂത്ത് ലെവൽ ഓഫീസർമാരുടെ കൈവശവും അന്തിമ വോട്ടർ പട്ടിക ലഭിക്കും. അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് ബന്ധപ്പെട്ട ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസറുടെ കാര്യാലയത്തിൽ നിന്നും വോട്ടർ പട്ടിക ലഭിക്കും.മുൻകൂറായി ലഭിച്ചിട്ടുള്ള 17 വയസ്സിനു മുകളിലുള്ളവരുടെ അപേക്ഷകൾ ഏപ്രിൽ 1, ജൂലൈ 1, ഒക്ടോബർ 1, എന്നീ യോഗ്യതാ തീയതികളിൽ 18 വയസ് പൂർത്തിയാകുന്നത് അനുസരിച്ച് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തി തിരിച്ചറിയൽ കാർഡ് നൽകും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 27-02-2025 Karunya Plus KN-562

1st Prize Rs.8,000,000/- PF 332063 (GURUVAYOOR) Consolation Prize Rs.8,000/- PA 332063 PB 332063 PC 332063 PD 332063 PE 332063 PG 332063 PH 332063 PJ 332063 PK 332063...

തോമസ് ചെറിയാൻ്റെ മൃതദേഹം കണ്ടെത്തിയത്  രാജ്യത്തിൻ്റെയും സൈന്യത്തിൻ്റെയും യശസുയർത്തിയ സംഭവം :  ബിജു ഉമ്മൻ

പത്തനംതിട്ട : 56 വർഷം മുമ്പ്  സൈനിക വിമാനാപകടത്തിൽ കാണാതായ തോമസ് ചെറിയാൻ്റെ മൃതദേഹം കണ്ടെത്തിയ സംഭവം രാജ്യത്തിൻ്റെയും സൈന്യത്തിൻ്റെയും യശസുയർത്തിയ സംഭവമാണെന്ന് ഓർത്തഡോക്സ് സഭാ സെക്രട്ടറി ബിജു ഉമ്മൻ പറഞ്ഞു. ഇലന്തൂരിൽ തോമസ്...
- Advertisment -

Most Popular

- Advertisement -