Saturday, April 19, 2025
No menu items!

subscribe-youtube-channel

HomeNewsകായികമേളയിൽ സ്‌കൂളുകൾക്ക്...

കായികമേളയിൽ സ്‌കൂളുകൾക്ക് വിലക്ക് ; ബാലാവകാശ കമ്മിഷൻ റിപ്പോർട്ട് തേടി

തിരുവനന്തപുരം : സംസ്ഥാന സ്‌കൂൾ കായികമേളയിൽ പങ്കെടുക്കുന്നതിൽ നിന്ന് രണ്ട് സ്‌കൂളുകളെ വിലക്കിയ നടപടിയിൽ ബാലാവകാശ കമ്മിഷൻ റിപ്പോർട്ടു തേടി. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മിഷൻ ചെയർപേഴ്‌സൺ കെ.വി.മനോജ് കുമാർ സ്വമേധയ കേസെടുത്ത് നടപടി സ്വീകരിക്കുകയായിരുന്നു.

സ്‌കൂളുകളെ വിലക്കിയ തീരുമാനം കുട്ടികളുടെ അവകാശത്തെ ഹനിക്കുന്നതാണ്. തിരുനാവായ നാവാമുകുന്ദ, കോതമംഗലം മാർ ബേസിൽ സ്‌കൂളുകളെ സംസ്ഥാന സ്‌കൂൾ കായികമേളയിൽ നിന്നും വിലക്കിയതിലൂടെ ദേശീയ സ്‌കൂൾ കായികമേളയിലും സ്കൂളുകൾക്ക് അവസരം നഷ്ടമാകും. സ്‌കൂളുകളെ വിലക്കിയതുമായി ബന്ധപ്പെട്ട റിപ്പോർട്ട് 15 ദിവസത്തിനകം ലഭ്യമാക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്കും ഡയറക്ടർക്കും കമ്മിഷൻ നിർദ്ദേശം നൽകി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇന്നും അതീതിവ്ര മഴ മുന്നറിയിപ്പ്:3 ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം :സംസ്ഥാനത്ത്‌ ഇന്നും അതീതിവ്ര മഴ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്നും റെഡ് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മത്സ്യത്തൊഴിലാളികൾക്കും ജാഗ്രത...

ഒമ്പത് വയസുകാരിയെ ഇടിച്ചിട്ട് പോയ വാഹനം 9 മാസത്തിനുശേഷം കണ്ടെത്തി

കോഴിക്കോട് : വടകരയിൽ ഒമ്പത് വയസുകാരിയെ ഇടിച്ചിട്ട് നിർത്താതെ പോയ വാഹനം 9 മാസത്തിനുശേഷം കണ്ടെത്തി. KL 18 R 1846 എന്ന നമ്പറുള്ള കാറാണ് ദൃഷാന എന്ന കുട്ടിയെ ഇടിച്ചത്. ഉടമയായ...
- Advertisment -

Most Popular

- Advertisement -