Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴ മണ്ഡലത്തില്‍...

ആലപ്പുഴ മണ്ഡലത്തില്‍ ഇന്ന് ആറ് പേര്‍ നാമനിര്‍ദേശ പത്രിക നല്‍കി

ആലപ്പുഴ: ആലപ്പുഴ മണ്ഡലത്തില്‍ ബുധനാഴ്ച ആറ് പേര്‍ നാമനിര്‍ദേശ പത്രിക നല്‍കി. സ്വതന്ത്ര സ്ഥാനാര്‍ഥിയായി ആലപ്പുഴ പഴവീട് സ്വദേശി ശ്രീസിദ്ധില്‍ പി. ജയകൃഷ്ണന്‍, ബഹുജന്‍ ദ്രാവിഡ പാര്‍ട്ടി സ്ഥാനാര്‍ഥിയായി ചേര്‍ത്തല പട്ടണക്കാട് സ്വദേശി കൊച്ചുതറ വീട്ടില്‍ രാജീവന്‍, ബി.ജെ.പി. സ്ഥാനാര്‍ഥിയായി തൃശൂര്‍ മണലിത്തറ സ്വദേശി കണ്ടന്‍പുള്ളി വീട്ടില്‍ കെ.കെ.ശോഭന(ശോഭ സുരേന്ദ്രന്‍), സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ(കമ്യൂണിസ്റ്റ്) സ്ഥാനാര്‍ഥിയായി വണ്ടാനം നീര്‍ക്കുന്നം സ്വദേശി നടുവിലെവീട്ടില്‍ അര്‍ജുനന്‍, സ്വതന്ത്ര സ്ഥാനാര്‍ഥിയായി മണ്ണഞ്ചേരി കേളംപറമ്പില്‍ ജ്യോതി എബ്രഹാം, സ്വതന്ത്ര സ്ഥാനാര്‍ഥിയായി തിരുവനന്തപുരം തുരുവിക്കല്‍ സ്വദേശി ഭാവനയില്‍ കെ.എം. ഷാജഹാന്‍ എന്നിവരാണ് പത്രിക നല്‍കിയത്.

വരണാധികാരിയായ ജില്ല കളക്ടര്‍ അലക്‌സ് വര്‍ഗീസ് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. ആലപ്പുഴ മണ്ഡലത്തില്‍ ഇതുവരെ ഏഴ് പേരാണ് നാമനിര്‍ദേശ പത്രിക നല്‍കിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വയനാടും ചേലക്കരയും നാളെ പോളിങ് ബൂത്തിലേക്ക് : ഇന്ന് നിശ്ശബ്ദ പ്രചാരണം

വയനാട് / തൃശ്ശൂർ : വയനാടും ചേലക്കരയും നാളെ പോളിങ് ബൂത്തിലേക്ക്. അവസാന ദിനമായ ഇന്ന് നിശ്ശബ്ദ പ്രചാരണമാണ്. പരമാവധി വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടുറപ്പിക്കാനുള്ള നീക്കത്തിലാണ് സ്ഥാനാർത്ഥികൾ. ബൂത്ത് തലത്തിലുള്ള സ്ക്വാഡ്...

അയ്യപ്പഭക്തരെ ചൂഷണം ചെയ്യുന്നത് രാഷ്ട്രീയ നേതൃത്വത്തിന്റെയും ഉദ്യോഗസ്ഥരുടെയും മൗനാനുവാദത്തോടെ : എൻ ഹരി

കോട്ടയം: നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിച്ച് അയ്യപ്പഭക്തരെ കച്ചവടക്കാർ കൊടുംചൂഷണത്തിന് വിധേയമാക്കുന്നത് അവിശ്വാസികളായ ഭരണ രാഷ്ട്രീയ നേതൃത്വത്തിന്റെയും ഉദ്യോഗസ്ഥ ലോബിയുടെയും മൗനാനുവാദത്തോടെ ആണെന്ന് ബിജെപി മധ്യമേഖല പ്രസിഡൻറ് എൻ.ഹരി ആരോപിച്ചു. സീസൺ തുടങ്ങുന്നതിനു മുമ്പ് തന്നെ എരുമേലിയിൽ...
- Advertisment -

Most Popular

- Advertisement -