Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsമകരവിളക്ക് മുന്നൊരുക്കം:...

മകരവിളക്ക് മുന്നൊരുക്കം: സ്പോട്ട്ബുക്കിങ് 5000 ആയി നിജപ്പെടുത്തി

ശബരിമല: മകരവിളക്കിനോടനുബന്ധിച്ചുള്ള സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി നാളെ (ജനുവരി 8) മുതല്‍ ജനുവരി 15  വരെ ശബരിമലയില്‍ സ്പോട്ട് ബുക്കിങ്ങുകളുടെ എണ്ണം ദിനംപ്രതി 5000 ആയി നിജപ്പെടുത്തി. തിരക്ക് നിയന്ത്രണവിധേയമാക്കുന്നതിന്  നടപടികള്‍ സ്വീകരിക്കുന്നതിനുള്ള ഹൈക്കോടതിയുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണിത്.

ജനുവരി 12 ന് 60,000, 13 നു 50,000, 14 നു 40,000 പേര്‍ എന്ന രീതിയില്‍ വിര്‍ച്വല്‍ക്യൂവിനും ദേവസ്വം ബോര്‍ഡ്  നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സന്നിധാനത്തെത്തുന്ന ഭക്തര്‍ ദര്‍ശനത്തിന് ശേഷം അവിടെ തങ്ങുന്നതും അനുവദനീയമല്ല.

ജനുവരി 14നാണ് മകരവിളക്ക്. മകരവിളക് ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ ജ്യോതിദര്‍ശിക്കാനായി പൂങ്കാവനത്തില്‍ പര്‍ണശാലകള്‍ കെട്ടി കാത്തിരിക്കാറുണ്ട്. ഇതുകാരണം തിരക്ക് അനിയന്ത്രിതമാവാനുള്ള സാധ്യത കണക്കിലെടുത്താണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

സ്പോട്ട് ബുക്കിങ്ങിലെ നിയന്ത്രണത്തോടൊപ്പം നിലയ്ക്കലില്‍ പരിശോധന നടത്തിയശേഷമാകും ഭക്തരെ പമ്പയിലേയ്ക്ക് കടത്തിവിടുക. ഇനിയുള്ള ദിവസങ്ങളില്‍ സന്നിധാനത്തെ തിരക്ക് നിയന്ത്രണവിധേയമായി തുടരുന്നതിനു നടപടികള്‍ സ്വീകരിക്കുന്നതിനൊപ്പം സുരക്ഷിതമായ ജ്യോതിദര്‍ശനത്തിനായി വിവിധ ഇടങ്ങളില്‍ ഭക്തര്‍ക്ക് സൗകര്യങ്ങളും ഏര്‍പ്പടുത്തിയിട്ടുണ്ട്.

ജനുവരി 12 നു ഉച്ചയ്ക്ക് ഒരുമണിക്ക് പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടുന്ന തിരുവാഭരണ ഘോഷയാത്ര വിവിധ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച ശേഷം അയിരൂര്‍ പുതിയകാവ് ക്ഷേത്രം, ളാഹ എന്നിവിടം വഴി ജനുവരി 14നു ശബരിമലയില്‍ എത്തും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എന്യൂമറേഷൻ പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച ബി എൽ ഒ മാർക്ക് ജില്ലാ കലക്ടറുടെ അനുമോദനം

പത്തനംതിട്ട: ജില്ലയിലെ എന്യൂമറേഷൻ ഫോമുകളുടെ വിതരണവും ശേഖരണവും ഡിജിറ്റൈസേഷനും 100 ശതമാനം പൂർത്തിയാക്കിയ അടൂർ നിയമസഭാ മണ്ഡലത്തിലെ ബി എല്‍ ഒ മാരെ ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ അനുമോദിച്ചു. ബൂത്ത്...

കെ.ജി ജോർജ്ജ് ഫിലിം ഫെസ്റ്റിവൽ  ഉദ്ഘാടനം

തിരുവല്ല : എം.ജി സോമൻ ഫൗണ്ടേഷൻ ആഭിമുഖ്യത്തിൽ നടന്ന കെ.ജി ജോർജ്ജ് ഫിലിം ഫെസ്റ്റിവൽ കേരള ചലചിത്ര അക്കാഡമി ചെയർമാൻ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. നടി മേനക, നിരൂപകൻ വിജയകൃഷ്ണൻ, ഫൗണ്ടേഷൻ ചെയർമാൻ...
- Advertisment -

Most Popular

- Advertisement -